Follow the News Bengaluru channel on WhatsApp

ഇളവുകൾ വന്നതോടെ നഗരത്തിരക്കിലേക്ക് ബെംഗളൂരു

ബെംഗളൂരു :  ലോക് ഡൗൺ നാലാം ഘട്ടത്തിൻ്റെ ഭാഗമായി കർണാടക സർക്കാർ പൊതു ഗതാഗതത്തിനടക്കം അനുമതി നൽകിയതോടെ ബെംഗളുരു നഗരം പഴയ തിരക്കിലേക്ക്. കണ്ടയിൻമെൻ്റു (നിയന്ത്രിത ) മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മാളുകൾ, ഹോട്ടലുകൾ, തീയറ്ററുകൾ എന്നിവ ഒഴിച്ച് എല്ലാ സ്ഥാപനങ്ങളും ഇന്നലെ മുതൽ തുറന്നു പ്രവർത്തനമാരംഭിച്ചു. 
സംസ്ഥാനത്തിനകത്ത് ബസ് സർവീസിനു പുറമെ ഓട്ടോ, ടാക്സി സർവീസുകളും നിരത്തില്‍ സജീവമായി. രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് കർണാടക ആർടിസിയും ബിഎംടിസി ബസും ഇന്നലെ സർവീസ് ആരംഭിച്ചത്. രാവിലെ ഏഴു മുതൽ രാത്രി ഏഴു മണി വരെയായിരുന്നു സർവീസുകൾക്ക് അനുമതി ഉണ്ടായിരുന്നത്. ഒരു ബസിൽ 30 പേർക്കാണ് യാത്രാനുമതി. ബസിൽ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ബിഎംടിസി ആദ്യ ദിവസമായ ഇന്നലെ പാസുള്ളവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിച്ചുള്ളു. ദിവസ പാസിന് 70 രൂപയും ആഴ്ച പാസിന് 300 രൂപയുമാണ് നിരക്ക്. പാസിൻ്റെ കാലയളവിൽ പരിധികളില്ലാതെ യാത്ര ചെയ്യാം.
നഗരത്തിലെ എലൈറ്റ് ഷോപ്പിംഗ് ഏരിയകളെന്ന് വിശേഷിപ്പിക്കുന്ന ബ്രിഗേഡ് റോഡിലും ചർച്ച് സ്ടീറ്റിലും ഇന്നലെ നേരിയ തിരക്ക് അനുഭവപ്പെട്ടു. ബ്രാന്‍ഡഡ് ചെരുപ്പുകടകള്‍, റെഡി മെയ്ഡ് വസ്ത്രകടകള്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിങ്ങനെ ഒട്ടു  മിക്ക കടകളും തുറന്നിരുന്നു. മജെസ്റ്റിക്, കോറമംഗള, ജയനഗര്‍, മടിവാള, ഇന്ദിരാനഗര്‍, എന്നിങ്ങനെ നഗരത്തിലെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊക്കെ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ആദ്യ ദിനമായ ഇന്നലെ ആളുകള്‍ കുറവാണെങ്കിലും വരും ദിവസങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.