Follow the News Bengaluru channel on WhatsApp

എച്ച്എഎല്ലിൽ 12 ജീവനക്കാർക്ക് കോവിഡ് ; ഒരു മരണം

ബെംഗളൂരു: പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിലെ (എച്ച്എഎൽ) 12 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഒരാൾ മരണപ്പെട്ടതായി എച്ച് എ എൽ ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു. 45 കാരനായ ജീവനക്കാരൻ എച്ച്എഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ലോക് ഡൗൺ പ്രഖ്യപിച്ച മാർച്ച് 22 ന് അടച്ചിട്ട എച്ച്എഎൽ ലോക് ഡൗൺ ഇളവുകൾക്ക് ശേഷം ഏപ്രിൽ 28 നാണ് എച്ച്എഎൽ വീണ്ടും തുറന്നത്. കേന്ദ്ര പ്രതിരോധ മേഖലയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നായ എച്ച്എഎൽ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും രോഗലക്ഷണങ്ങൾ ഉള്ളവരെ ചികിത്സിക്കാൻ എച്ച്എഎൽ ആശുപത്രി സജ്ജമെന്നും ജോലിസ്ഥലത്ത് സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും തെർമൽ സ്ക്രീനിംങ്ങിന് ശേഷം മാത്രമാണ് ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതെന്നും അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

Main Topic : 12 HAL employees in Bengaluru test positive for the coronavirus, one dies


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.