Follow the News Bengaluru channel on WhatsApp

കുപ്രസിദ്ധ മോഷണ സംഘമായ കൊളംബിയന്‍ ഗ്യാങ്ങ് പിടിയിലായി

ബെംഗളൂരു: മുന്‍ ചീഫ് സെക്രട്ടറി കൗശിക് മുഖര്‍ജിയുടെ വീട്ടിലടക്കം നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തി വിലസിയ കുപ്രസിദ്ധ മോഷണ സംഘമായ കൊളംബിയന്‍ ഗ്യാങ്ങ് പോലീസ് പിടിയിലായി. കൊളംബിയിന്‍ സ്വദേശികളായ വില്യം പടില്ല മാര്‍ട്ടിനെസ്സ് (48), സ്റ്റെഫനി മുനോസ് മൊന്‍സാല്‍വോ(23) ക്രിസ്റ്റിയന്‍ ഇനെസ് ഒലാര്‍ട്ടോ (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും 2.50 കോടി രൂപ വിലമതിക്കുന്ന ആറു കിലോ സ്വര്‍ണ്ണവും 9 എംഎം പിസ്റ്റളുകളും, രണ്ടു ബൈക്കുകള്‍, ഒരു വ്യാജ പാസ്‌പോര്‍ട്ട്, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ്, മറ്റ് അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവില്‍ മാത്രമായി ഈ കൊള്ളസംഘം ഇതിനകം 31 ഓളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മാര്‍ച്ചിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് പോലീസ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇവരെ ചോദ്യം ചെയ്യാനായി പോലിസ് സംഘത്തിന് സ്പാനിഷ് ഭാഷ പഠിക്കേണ്ടി വന്നു.

മോഷണത്തിനായി തിരഞ്ഞടുത്ത വീടിന്റെ പരിസരത്ത് സൈക്കളില്‍ യാത്ര ചെയ്യുന്നതാണ് ഇവരുടെ രീതി. ദിവസങ്ങളോളം പരിസരവും വീടും നിരീക്ഷിച്ചതിന് ശേഷം പിന്നീട് ബൈക്കുകളിലും കാറിലുമായി മോഷണം നടത്തേണ്ട വീടുകളിലെത്തും. കോളിംഗ് ബെല്‍ അമര്‍ത്തിയ ശേഷം വാതില്‍ തുറന്ന് പുറത്തേക്ക് വരുന്നവരെ സ്‌പ്രേ അടിച്ച് ബോധം കെടുത്തി മോഷണം നടത്തും. ടവര്‍ ലൊക്കേഷന്‍ നോക്കി പിടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ വാക്കി ടോക്കികളാണ് ഉപയോഗിക്കുന്നത്. മോഷണസമയത്ത് പിപിഇ കിറ്റിന് സമാനമായ വസ്ത്രവും കൈയുറകളും മാസ്‌കകളും ധരിച്ച് വിരലടയാളം, കാല്‍പാദങ്ങളുടെ അടയാളം എന്നിവ എവിടെയും പതിഞ്ഞില്ലെന്ന് ഉറപ്പ് വരുത്തും.
മൊബൈല്‍ ജാമര്‍, ലേസര്‍ കട്ടിംഗ് മെഷീന്‍, എന്നിവ അടക്കമുള്ള ഉപകരണങ്ങളോടെയാണ് സംഘം മോഷണത്തിനിറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം നടന്‍ ശിവരാജ് കുമാറിന്റെ മാന്യത ടെക്ക് പാര്‍ക്കിനടുത്തുള്ള വീട്ടില്‍ മോഷണം നടത്താന്‍ സംഘം ശ്രമിച്ചിരുന്നു. ശിവരാജ് കുമാറിന്റെ വീട്ടില്‍ നിന്നും ലഭിച്ച സൂചനകളില്‍  ഇതൊരു സാധാരണ മോഷണ സംഘമല്ലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കായി വലവിരിച്ചിരുന്നു.

കൊത്തന്നൂരിലെ വാടക വീട്ടിലായിരുന്നു ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ കൂട്ടാളികളായ മുസ്ഥഫ, കിര്‍ ബലി എന്നിവരെ പിടികൂടാനുണ്ട്.

Main Topic : Colombian gang arrested in Bengaluru,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.