Follow the News Bengaluru channel on WhatsApp

പേവിഷബാധ നിയന്ത്രണം; ഹെല്‍പ്പ് ലൈനുമായി ബിബിഎംപി

ബെംഗളൂരു : നഗരത്തിലെ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ പ്രത്യേക ഹെല്‍പ്പ് നമ്പരുമായി ബിബിഎംപി. അപകടകാരികളായ തെരുവ് നായകളെ പിടിക്കാന്‍ മൊബൈല്‍ യൂണിറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്‍പ് ലൈനില്‍ അറിയിച്ചാല്‍ മൊബൈല്‍ യൂണിറ്റ് എത്തി നായ്ക്കളെ പിടികൂടും. നായകളുടെ വാക്‌സിനേഷനും ഹെല്‍പ് ലൈനിന്റെ സഹായം തേടാം. നായയുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ ഹെല്‍പ്പ് ലൈനിലൂടെ അറിയാം. പ്രത്യേക പരിശിലനം നേടിയ നായ പിടുത്തക്കാരെയാണ് മൊബൈല്‍ യൂണിറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ ഗോവയില്‍ മാത്രമാണ് ഇത്തരമൊരു സംവിധാനമുള്ളത്. ബെംഗളൂരുവിലെ തെരുവ് നായ ശല്ല്യം രൂക്ഷമായതോടെയാണ് ഇത്തരമൊരു സംവിധാനവുമായി കോര്‍പ്പറേഷന്‍ മുന്നോട്ട് വന്നത്. ബിബിഎംപി മേയർ ഗൗതം കുമാർ, കമ്മിഷണർ മഞ്ചുനാഥ പ്രസാദ് എന്നിവർ ചേർന്ന് ഹെൽപ് ലൈൻ നമ്പർ ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹെൽപ്പ് ലൈൻ സേവനം ലഭ്യമാവുക.

ഹെല്‍പ് ലൈന്‍ നമ്പര്‍ 6364 893 322

Main Topic : BBMP started its first helpline exclusively to tackle rabies, dog bite cases

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.