എ ബി ഡി വെടിക്കെട്ടിനു പിന്നാലെ കൊല്‍ക്കത്തയെ എറിഞ്ഞിട്ട ബൗളര്‍മാരുടെ മികവില്‍ ബാംഗ്ലൂരിന് 82 റണ്‍ ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 28 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ v/s കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 82 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഈ സീസണിലെ അഞ്ചാം ജയം. വെടിക്കെട്ടുതിര്‍ത്ത ഡിവില്ല്യേഴ്സ്സിന്റെയും ബാംഗ്ലൂര്‍ ബൗളര്‍മാരുടെയും മികവിലാണ് ബാംഗ്ലൂര്‍ ആധികാരിക വിജയം സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മുന്‍ നിര ബാറ്റ്‌സ്മാന്മാരെല്ലാം തിളങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ 194ല്‍ എത്തി. ഓപ്പണര്‍ ആരണ്‍ ഫിഞ്ചും 47(37) ദേവ്ദത്ത് പടിക്കലും 32(23) ബാംഗ്ലൂരിന് തകര്‍പ്പന്‍ തുടക്കം നല്‍കി. ഫിഞ്ചിനെ പ്രസിദ്ധ് കൃഷ്ണയും ദേവ്ദത്ത് പടിക്കലിനെ റസ്സലും ബൗള്‍ഡ് ചെയ്ത് പുറത്താക്കി. പിന്നീട് ഒത്തു ചേര്‍ന്ന കോഹ്ലി – ഡിവില്ല്യേഴ്സ്സ് സഖ്യം തകര്‍ത്തടിച്ച് ബാംഗ്ലൂര്‍ സ്‌കോര്‍ 194ല്‍ എത്തിച്ചു. കൊല്‍ക്കത്തയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണയും ആന്ദ്രെ റസ്സലും ഒരു വിക്കറ്റ് വീതം വീഴ്ത്തി.

195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടിയായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിരയില്‍ ശുഭ്മാന്‍ ഗില്‍ 34(25) ഒഴികെ ആര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ഗില്ലിനു പുറമെ റസ്സലും 16(10) ത്രിപാട്ടിയും 16(22) മാത്രമേ കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. നിധീഷ് റാണയും 9(14) ഓയിന്‍ മോര്‍ഗനും 8(12) ദിനേശ് കാര്‍ത്തികും 1(2) തീര്‍ത്തും നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു. പാറ്റ് കമ്മിന്‍സും 1(3) കെ എല്‍ നാഗര്‍ക്കോട്ടിയും 4(7) മോറിസിന് വിക്കറ്റ് നല്‍കി കൂടാരം കയറി. വരുണ്‍ ചക്രവര്‍ത്തിയും 7(10) പ്രസിദ്ധ് കൃഷ്ണയും 2(3) പുറത്താകാതെ നിന്നു. തകര്‍ത്തടിച്ച് ബാംഗ്ലൂരിനെ മികച്ച സ്‌കോറില്‍ എത്തിച്ച എ ബി ഡിവില്ല്യേഴ്സ്സ് ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : 194/2 (20)

ബാറ്റിംഗ്

 • ആരണ്‍ ഫിഞ്ച് – 47(37) – 4×4, 6×1
  b പ്രസിദ്ധ് കൃഷ്ണ
 • ദേവ്ദത്ത് പടിക്കല്‍ – 32(23) – 4×4, 6×1
  b റസ്സല്‍
 • വിരാട്ട് കോഹ്ലി – 33(23) – 4×1, 6×0
  നോട്ട് ഔട്ട്
 • എ ബി ഡിവില്ല്യേഴ്സ്സ് – 73(33) – 4×5, 6×6
  നോട്ട് ഔട്ട്
 • ക്രിസ് മോറിസ്
 • വാഷിങ്ങ്ടണ്‍ സുന്ദര്‍
 • ശിവം ദുബെ
 • ഇസുറു ഉദന
 • നവ്ദീപ് സൈനി
 • യുസ്വേന്ദ്ര ചഹാല്‍
 • മുഹമദ് സിറാജ്

എക്‌സ്ട്രാസ് – 9

ബൗളിംഗ്

 • പാറ്റ് കമ്മിന്‍സ് – 38/0 (4)
 • പ്രസിദ്ധ് കൃഷ്ണ – 42/1 (4)
 • ആന്ദ്രെ റസ്സല്‍ – 51/1 (4)
 • വരുണ്‍ ചക്രവര്‍ത്തി – 25/0 (4)
 • കെ എല്‍ നാഗര്‍ക്കോട്ടി – 36/0 (4)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : 112/9 (20)

ബാറ്റിംഗ്

 • ടോം ബാന്റണ്‍ – 8(12) – 4×0, 6×0
  b സൈനി
 • ശുഭ്മാന്‍ ഗില്‍ – 34(25) – 4×3, 6×1
  റണ്‍ ഔട്ട് (ഉദന / ഡിവില്ല്യേഴ്സ്സ്)
 • നിധീഷ് റാണ – 9(14) – 4×1, 6×0
  b വാഷിങ്ങ്ടണ്‍ സുന്ദര്‍
 • ഓയിന്‍ മോര്‍ഗന്‍ – 8(12) – 4×1, 6×0
  c ഉദന b വാഷിങ്ങ്ടണ്‍ സുന്ദര്‍
 • ദിനേശ് കാര്‍ത്തിക് – 1(2)
  b ചഹാല്‍
 • ആന്ദ്രേ റസ്സല്‍ – 16(10) – 4×2, 6×1
  c മുഹമദ് സിറാജ് b ഉദന
 • രാഹുല്‍ ത്രിപാട്ടി – 16(22) – 4×1, 6×0
  c മോറിസ് b മുഹമദ് സിറാജ്
 • പാറ്റ് കമ്മിന്‍സ് – 1(3)
  c പടിക്കല്‍ b മോറിസ്
 • കെ എല്‍ നാഗര്‍ക്കോട്ടി – 4(7) – 4×0, 6×0
  b മോറിസ്
 • വരുണ്‍ ചക്രവര്‍ത്തി – 7(10) – 4×0, 6×0
  നോട്ട് ഔട്ട്
 • പ്രസിദ്ധ് കൃഷ്ണ – 2(3)
  നോട്ട് ഔട്ട്

എക്‌സ്ട്രാസ് – 6

ബൗളിംഗ്

 • ക്രിസ് മോറിസ് – 17/2 (4)
 • നവ്ദീപ് സൈനി – 17/1 (4)
 • മുഹമദ് സിറാജ് – 24/1 (3)
 • വാഷിങ്ങ്ടണ്‍ സുന്ദര്‍- 20/2 (4)
 • യുസ്വേന്ദ്ര ചഹാല്‍ – 12/1 (4)
 • ഇസുറു ഉദന – 19/1 (2)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (13.10.2020)

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്
v/s  ചെന്നൈ സൂപ്പര്‍ കിംഗ്‌സ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.