Follow the News Bengaluru channel on WhatsApp

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം 5 മണ്ഡലത്തിൽ മത്സരിക്കും

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം അഞ്ച് മണ്ഡലത്തിൽ മത്സരിക്കും. ബാഗേപള്ളി, കെജിഎഫ്‌, കെആർ പുരം, കനകഗിരി, കലബുർഗി റൂറൽ എന്നിവിടങ്ങളിലാണ്‌ പാർട്ടി ജനവിധി തേടുക.

മംഗളൂരു സൗത്ത്‌ മണ്ഡലത്തിൽ മത്സരിക്കുന്നത്‌ സംബന്ധിച്ച് ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ തീരുമാനിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ബാഗേപള്ളിയിൽ സിപിഐഎം ഇത്തവണ വിജയപ്രതീക്ഷയിലാണ്‌. ഡോക്ടർ അനിൽകുമാറാണ്‌ ഇത്തവണ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി.

സിപിഐ എം ചിക്‌ബല്ലാപ്പുര ജില്ലാ സെക്രട്ടറിയറ്റംഗംകൂടിയാണ്‌ ഡോ. അനിൽകുമാർ. കെആർ പുരം മണ്ഡലത്തിൽ ട്രേഡ്‌ യൂണിയൻ നേതാവ്‌ എം. നഞ്ചേ ഗൗഡയാണ്‌ സ്ഥാനാർഥി.

കനകഗിരിയിൽ കോപ്പാൽ ജില്ലാ കമ്മിറ്റിയംഗമായ ഹുസൈനബ്ബ, കെജിഎഫ്‌ മണ്ഡലത്തിൽ കോലാർ ജില്ലാ കമ്മിറ്റിയംഗമായ പി. തങ്കരാജു എന്നിവരും മത്സരിക്കും. സംവരണമണ്ഡലമായ കലബുർഗി റൂറലിലെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന്‌ പാർട്ടി സംസ്ഥാന സെക്രട്ടറി യു. ബസവരാജ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.