Follow the News Bengaluru channel on WhatsApp

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; സ്മാർട്ട് കാർഡ് നൽകാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉപയോഗപ്പെടുത്താൻ സ്മാർട്ട്‌ കാർഡുകൾ നൽകാനൊരുങ്ങി കർണാടക സർക്കാർ. ഭിന്നലിംഗക്കാർ ഉൾപ്പെടെയുള്ള സ്ത്രീ യാത്രക്കാർക്കായി ശക്തി സ്മാർട്ട് കാർഡ് ഉടൻ പുറത്തിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. കാർഡുകൾ ലഭിക്കാൻ സേവ സിന്ധു പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കണം.

സർക്കാർ ഉത്തരവ് പ്രകാരം ജൂൺ 11 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് ശക്തി സ്കീം വഴി സൗജന്യ ബസ് യാത്ര ലഭ്യമാകും. സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുന്നതുവരെ, വനിതാ യാത്രക്കാർക്ക് സൗജന്യമായി ബസുകളിൽ യാത്ര ചെയ്യാൻ കർണാടകയിലെ താമസരേഖയുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.

മൂന്ന് മാസത്തിനുള്ളിൽ സ്മാർട്ട് കാർഡ് അപേക്ഷ വിതരണം പൂർത്തിയാക്കുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞു. രാജഹംസ, വജ്ര, വായുവജ്ര, നോൺ എസി സ്ലീപ്പർ, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ഗോൾഡ് ക്ലാസ്, അംബാരി, അംബാരി ഡ്രീം ക്ലാസ്, അംബാരി ഉത്സവ്, ഫ്‌ളൈബസ്, ഇവി പവർ പ്ലസ് എസി ബസുകൾ എന്നിവയിൽ സൗജന്യ സർവീസ് ലഭ്യമല്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.