Follow the News Bengaluru channel on WhatsApp

നൂറുതവണ അർധ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം; വിരാട് കോഹ്ലിയെ തേടിയെത്തി പുതിയ നേട്ടം

 

ഇന്ത്യൻ ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയെ തേടിയെത്തി പുതിയ നേട്ടം. ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരേ അർധസെഞ്ചുറി നേടിയതിനു പിന്നാലെയാണ് കോഹ്ലിയെ തേടി പുതിയ നേട്ടമെത്തിയത്.

ടി-20 ക്രിക്കറ്റിൽ നൂറുതവണ അർധ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോഹ്ലിക്ക് ലഭിച്ചത്. ലോകതലത്തിൽ ഈ നേട്ടമുള്ള മൂന്നാമത്തെ താരമാണ് കോഹ്ലി.

വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലും (110 തവണ) ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറും (109) ആണ് കോഹ്ലിക്ക് മുൻപ് നൂറ് തവണ അർധ സെഞ്ചുറി നേടിയ മറ്റു രണ്ടു പേർ.

ടി-20 മത്സരങ്ങളിൽ എട്ട് സെഞ്ചുറികളും 92 അർധ സെഞ്ചുറികളുമാണ് താരത്തിന്റെ പേരിലുള്ളത്. ടി-20യിലും ഐപിഎല്ലിലുമായി ഏറ്റവുമധികം റൺസ് നേടിയ റെക്കോർഡും താരത്തിന്റെ പേരിലാണ്. രണ്ട് സിക്സും 11 ബൗണ്ടറിയും ഉൾപ്പെടെ 49 പന്തിൽനിന്ന് 77 റൺസാണ് വിരാട് കോഹ്ലി പഞ്ചാബ് കിങ്സിനെതിരേ കഴിഞ്ഞ മത്സരത്തിൽ നേടിയത്. ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ സീസണിലെ ആദ്യ ജയത്തിന് കരുത്ത് പകർന്നത് കോഹ്ലി നേടിയ ഇന്നിങ്സായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.