ഡൽഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ന്യൂഡൽഹി: 21-കാരിയായ മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ജിം പരിശീലകൻ പിടിയിലായി. ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുസ്‌കാൻ എന്ന യുവതിയെ കൊലപ്പെടുത്തിയ പ്രതി ഇമ്രാനെ വ്യാഴാഴ്ച രാത്രി ഡൽഹി പോലീസ് ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. രജൗരി ഗാർഡൻ പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടുകാലുകൾക്കും വെടിയേറ്റിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു മുസ്കാനാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ മുസ്കാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്കാന്റെ വയറിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തേറ്റിരുന്നു.

കൊലപാതകത്തിന് പിന്നാലെ ഒളിവിൽപ്പോയ പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. മുസ്കാനും പ്രതിയും തമ്മിൽ ഒന്നരവർഷത്തോളമായി പരിചയമുണ്ടായിരുന്നെന്നും ഇയാൾ പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇമ്രാൻ ജോലിചെയ്തിരുന്ന ജിമ്മിലും വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
SUMMARY: 21-year-old model stabbed to death in Delhi: Gym trainer shot and arrested by police

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

Related Articles

Popular Categories