കോഴിക്കോട്: താമരശ്ശേരിയില്‍ 21 കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേലോട്ടില്‍ പ്രദീപ്കുമാർ -ബിന്ദു ദമ്പതികളുടെ മകള്‍ നന്ദനയാണ് മരിച്ചത്. നന്ദനയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടിനകത്ത് കണ്ടെത്തിയത്. സഹോദരിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി പുറത്തിറങ്ങിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും.
SUMMARY: 21-year-old woman found dead at home amid engagement preparations
















