ബെംഗളൂരു: ജന്മദിനപാർട്ടിക്കിടെ പോലീസ് പരിശോധനയ്ക്കെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാലാം നിലയില്‍ താഴേക്ക് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരുക്ക്. ബെംഗളരൂ ബ്രൂക്ഫീൽഡ് കുന്ദലഹള്ളിയിലുള്ള സ്വകാര്യഹോട്ടലിൽനിന്ന് വീണ 21-കാരിക്കാണ് പരുക്കുപറ്റിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന് അയല്‍വാസികള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ബ്രൂക്ക് ഫീല്‍ഡിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ഇതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന യുവതി ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു യുവതിയുടെ ശ്രമം. ഇതിനിടെ നാലാം നിലയില്‍ നിന്ന് യുവതി താഴേക്കു വീഴുകയായിരുന്നു. പരുക്കേറ്റ യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലഹരി പാര്‍ട്ടി നടത്തിയിരുന്ന സംഘത്തില്‍ നിന്ന് കേസ് എടുക്കാതിരിക്കാന്‍ പോലീസ് പണം ആവശ്യപ്പെട്ടതായും ആരോപണം ഉയരുന്നുണ്ട്.
SUMMARY: 21-year-old woman jumps from fourth floor after seeing police; seriously injured














