ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു ജാരിയത്തിൻ്റെ പ്രസവം.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 14 ന് പ്രവേശിപ്പിച്ച യുവതിയെ പ്രസവത്തെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അനസ്തേഷ്യ ഡോക്ടർ 2500 രൂ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്. എന്നാല്‍ വീഴ്ചയില്ലെന്നും പ്രസവശേഷം യുവതിയ്ക്ക് രക്തസമ്മർദം കൂടുകയായിരുന്നെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ.അല്‍ഫോണ്‍സ് സംഭവത്തില്‍ പ്രതികരിച്ചു.
SUMMARY: 22-year-old woman dies during childbirth; complaint alleges medical malpractice