കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്
പാല സെൻതോമസ് കോളജിനു മുന്നിലായിരുന്നു സംഭവം. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് ബൈക്കിലെത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെട്ടിച്ച് കടന്നുകളയുകയുമായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇവർ നിർത്താതെ പോയി. ബൈക്കിന് പിൻ സീറ്റിൽ ഇരുന്ന മറ്റ് രണ്ടുപേർ ഹെൽമറ്റും ധരിച്ചിരുന്നില്ല. നിർത്താതെ പോയ ബൈക്ക് പിന്നീട് പോലീസ് കസ്റ്റഡിൽ എടുക്കുകയും ചെയ്തിരുന്നു. ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
1500ഓളം സായുധ പോലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. ഇതിൽ 200 ഓളം പേർ മഫ്തിയിലായിരുന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു രാഷ്ട്രപതി എത്തിയത്.
SUMMARY: 3 arrested for illegally riding a bike during President’s visit














