ഗുരുവായൂര്‍ ദേവസ്വത്തില്‍ 30 ഒഴിവുകള്‍; അപേക്ഷിക്കാം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തില്‍ ഒഴിവുകള്‍. സോപാനം വാച്ച്‌മാൻ,ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളില്‍ ആണ് ഒഴിവുകള്‍. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള്‍ പരിശോധിക്കാം.

സോപാനം വാച്ച്‌മാൻ

ആറ് മാസത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ വേതനം 18,000 രൂപയാണ്. ആകെ 15 ഒഴിവുകളാണ് ഉള്ളത്. 30നും 50 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് ആണ്. യാതൊരുവിധ ശാരീരിക അസുഖങ്ങളുമില്ലാത്ത ആരോഗ്യദൃഢഗാത്രരായ പുരുഷന്മാർ ആയിരിക്കണം. അസിസ്റ്റന്റ് സർജൻ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കണം. നല്ല കാഴ്ചശക്തി ഉള്ളവരായിരിക്കണം. നിലവിലുള്ള സോപാനം കാവല്‍ക്കാരുടെ അപേക്ഷപരിഗണിക്കില്ല.

ലേഡി സെക്യൂരിറ്റി ഗാർഡ്

ആറ് മാസമാണ് നിയമനം. പ്രതിമാസ വേതനം 18,000 രൂപയാണ്. ആകെ 15 ഒഴിവുകളാണ് ഉള്ളത്. 55 നും 60 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് ആണ്. നിലവിലുള്ള ലേഡി സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷ ഫോം ഒക്ടോബർ 24 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ഫീസ് 118 രൂപയാണ്.അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്

റൂസയില്‍ സിസ്റ്റം അനലിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സർക്കാർ കോളേജ് (എഞ്ചിനീയറിംഗ്/ആർട്സ് ആന്റ് സയൻസ്), സർക്കാർ പോളിടെക്നിക് എന്നിവിടങ്ങളില്‍ സിസ്റ്റം അനലിസ്റ്റ് / കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇൻസ്ട്രക്ടർ ഗ്രേഡ് – I തസ്തികകളില്‍ ജോലി ചെയ്തുവരുന്നവർക്കും എഞ്ചിനീയറിംഗില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പിജിഡിസിഎ സർട്ടിഫിക്കറ്റും അല്ലെങ്കില്‍ എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഐഐഐടിഎംകെ കോഴ്സ് സർട്ടിഫിക്കറ്റ് / ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് സർട്ടിഫിക്കറ്റ് / പിഎഫ്‌എംഎസ്സിലെ പരിചയം എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭിലഷണീയമാണ്. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം. റൂസ സ്റ്റേറ്റ് പ്രോജക്‌ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695034 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ keralarusa@gmail.com ഇമെയില്‍ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 24 വൈകിട്ട് അഞ്ച്.

SUMMARY: 30 vacancies at Guruvayur Devaswom; applications invited

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ...

സിഎംആർഎല്‍-എക്സാലോജിക് കേസില്‍ എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലിന് അനുമതി തേടിയുള്ള...

‘മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എന്നെ തള്ളിയിട്ടു’; ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും...

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

Related Articles

Popular Categories