ഷെയ്ഖ് ഹസീന ഡിസംബര്‍ 16-ന് റോഡ് മാര്‍ഗം മടങ്ങും; ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16-ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകള്‍ക്കിടെ അതിർത്തി സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. പശ്ചിമബംഗാള്‍, ത്രിപുര അതിർത്തികളിലാണ് കൂടുതല്‍ ജാഗ്രത ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ് അതിർത്തിയിലും സുരക്ഷാസേനയുടെ നിരീക്ഷണം കൂട്ടിയിട്ടുണ്ട്.റോഡ് മാർഗമായിരിക്കും ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് പോകുകയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

മടങ്ങിവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ 120 പ്ലാറ്റൂണ്‍ ഏഴ് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ഇതില്‍ 56 പ്ലാറ്റൂണ്‍ ഹസീനയുടെ സ്വദേശമായ ഗോപാല്‍ഗഞ്ച് ജില്ലയിലാണ്. സാവാർ, അശുലിയ, ധാക്ക, ഗാസിപുർ, നാരായണ്‍ഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോഗ്രാം, കോക്സ് ബസാർ എന്നിവിടങ്ങളിലും സേനാവിന്യാസമുണ്ട്.

ഹസീന മടങ്ങിവരുന്നത് പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലെ വിവിധ ഭാഗങ്ങളില്‍ അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശി നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകരും തമ്മില്‍ സംഘർഷങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബോംബ് ആക്രമണങ്ങളും തീവെപ്പും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നില്‍ അവാമി ലീഗ് പ്രവർത്തകരാണെന്നാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ആരോപണം. രാജ്യത്ത് എത്തിയാല്‍ ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്.

ഹസീന കുറ്റവാളിയാണെന്നും പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹുമയൂണ്‍ കബീർ കഴിഞ്ഞ ദിവസം പറഞ്ഞു. കൈവിലങ്ങ് അണിഞ്ഞ് കർശന നിരീക്ഷണത്തിലായിരിക്കണം ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടതെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയില്‍നിന്ന് മടങ്ങാൻ ബംഗ്ലാദേശിന്റെ ദേശീയ വിമാന കമ്പനിയായ ബിമൻ എയർലൈൻസിന്റെ വിമാനം അനുവദിക്കണമെന്ന ഷെയ്ഖ് ഹസീനയുടെ അഭ്യർഥന ബംഗ്ലാദേശ് സർക്കാർ തള്ളിയിരുന്നു.

2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിനുശേഷമാണ് 15 വർഷത്തെ ഭരണത്തിന് ശേഷം ഹസീന രാജ്യം വിട്ടത്. അന്നുമുതല്‍ അവർ ഇന്ത്യയിലാണ് കഴിയുന്നത്. 2025 നവംബറില്‍ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി ബംഗ്ലാദേശിലെ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

SUMMARY: Sheikh Hasina to return by road on December 16; heavy security at the Bengal and Tripura borders

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ...

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

കെ. സുധാകരനെ കാണാൻ അനുവദിക്കുന്നില്ല; ചികിത്സയില്‍ ദുരൂഹത ആരോപിച്ച്‌ മകൻ

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകനും മരുമകനും...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് തന്നെ കോണ്‍ഗ്രസ് നേതാവ് സോണിയ...

നന്ദുവിന്റെ പപ്പായ ചെടി

ചെറുകഥ നന്ദുവിന്റെ പപ്പായ ചെടി മുഹമ്മദ് കുനിങ്ങാട് ഈ കുളിമുറിയിൽ ഇപ്പോൾ അവർ...

പൊന്മുടി ജലാശയത്തില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം...

Related Articles

Popular Categories