Categories: LATEST NEWS

നാല് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തു; കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക്

ബെംഗളൂരു: ക​ർ​ണാ​ട​ക ഉ​പ​രി​നി​യ​മ​സ​ഭ​യാ​യ ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ലി​ലെ ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​ല് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഡോ. ആരതി കൃഷ്ണ, രമേഷ് ബാബു, ഡോ. കെ ശിവകുമാര്‍, എഫ്എച്ച് ജക്കപ്പനവര്‍ എന്നിവരാണ് നിയമസഭാ കൗണ്‍സിലില്‍ അംഗങ്ങളാകുന്നത്. കോണ്‍ഗ്രസ് നേതാക്കളായ യുബി വെങ്കിടേഷ്, പ്രകാശ് കെ റാത്തോഡ്, ജെഡി(എസ്) നേതാവ് കെഎ തിപ്പേസ്വാമി എന്നിവരുടെ കാലാവധി പൂര്‍ത്തിയായതിനാലും, ചന്നപട്ടണ ഉപതിരഞ്ഞെടുപ്പില്‍ സിപി യോഗേശ്വര്‍ രാജിവെച്ചതിനാലുമാണ് ഒഴിവുകള്‍ വന്നത്.

ഡോ. ആരതി കൃഷ്ണ എന്‍ആര്‍ഐ ഫോറം വൈസ് പ്രസിഡന്റാണ്. കെപിസിസി എന്‍ആര്‍ഐ സെല്ലിന്റെ ആദ്യ ചെയര്‍പേഴ്‌സണായ അവര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ ഫൗണ്ടേഷന്‍ മുഖേന ഗ്രാമീണ കര്‍ണാടകയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകനായ ഡോ. കെ ശിവകുമാര്‍ നിലവില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റെസിഡന്റ് എഡിറ്ററാണ്. രാഷ്ട്രീയശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ അദ്ദേഹം ദീര്‍ഘകാലം പത്രപ്രവര്‍ത്തന രംഗത്ത് സേവനം അനുഷ്ഠിച്ചുവരുന്നു. രമേഷ് ബാബു മുന്‍ ജെഡി(എസ്) നേതാവും, നിലവില്‍ കോണ്‍ഗ്രസ് വക്താവുമാണ്. ദളിത് നേതാവായ എഫ്എച്ച് ജക്കപ്പനവര്‍ സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവ സാന്നിധ്യമാണ്.

75 അംഗ ഉപരിസഭയിൽ നാല് നാമനിർദ്ദേശ പത്രികകൾ ലഭിച്ചതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 37 ആയി. ബിജെപിയുടെയും ജെഡി(എസ്)ന്റെയും അംഗസംഖ്യ യഥാക്രമം 29 ഉം ഏഴ് ഉം ആയിരുന്നു. ഇതോടെ പ്രതിപക്ഷത്തിന്റെ ആകെ അംഗസംഖ്യ 36 ആയി. ചെയർമാനെ കൂടാതെ സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ലഖൻ ജാർക്കിഹോളിയും സഭയിലെ മറ്റ് അംഗങ്ങളാണ്.
SUMMARY: Four members nominated; Congress nears majority in Karnataka Legislative Council

NEWS DESK

Recent Posts

ബസുകളിൽ ഇനി കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം’; ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും വിതരണം തുടങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും ഉടന്‍ ആരംഭിക്കും.…

4 hours ago

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…

4 hours ago

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…

5 hours ago

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…

5 hours ago

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…

5 hours ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

5 hours ago