ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ജിഎസ്ടി കോംപന്‍സേഷന്‍ സെസ്സിന് പകരമായാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്. പാന്‍മസാലയ്ക്ക് പ്രത്യേക സെസ്സും പുകയില ഉല്പന്നങ്ങള്‍ക്ക് അധിക എക്സൈസ് ഡ്യൂട്ടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ വിജ്ഞാപന പ്രകാരം ഫെബ്രുവരി ഒന്ന് മുതല്‍ സിഗരറ്റ്, പാന്‍മസാല, മറ്റ് പുകയില ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി നിരക്കായിരിക്കും ഈടാക്കുക. എന്നാല്‍ ബിഡിക്ക് ഇത് 18 ശതമാനമായിരിക്കും. ഇതിനു പുറമെ പാന്‍മസാല ഉല്പന്നങ്ങള്‍ക്ക് ‘ഹെല്‍ത്ത് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സെസ്സ്’ കൂടി നല്‍കേണ്ടി വരും. ച്യൂയിംഗ് ടുബാക്കോ, ജര്‍ദ, ഗുഡ്ഖ തുടങ്ങിയവ നിര്‍മ്മിക്കുന്ന പാക്കിംഗ് മെഷീനുകളുടെ ഉല്പാദന ശേഷി കണക്കാക്കിയാകും ഇനി നികുതി നിര്‍ണ്ണയിക്കുക.
ഇതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. നിലവില്‍ ഈ ഉല്പന്നങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള ജിഎസ്ടി കോംപന്‍സേഷന്‍ സെസ്സ് ജനുവരി 31-ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കുന്നത്. ഇതോടെ പുകയില ഉല്പന്നങ്ങളുടെ വിപണി വിലയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.
SUMMARY: 40 percent tax on tobacco and pan masala
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…