തിരുവനന്തപുരം: തിരുവല്ലം ഇടയാറില്‍ 400 വർഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരൻ ബാലചന്ദ്രൻ എന്നിവരാണ് ഈ വീടിന്റെ അവകാശികള്‍.
തടിയിലാണ് വീടിന്റെ മുഴുവൻ നിർമ്മാണവും. വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനുസരിച്ച് ചാക്ക, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് തീകെടുത്തിയത്. സാമൂഹിക വിരുദ്ധർ തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണയച്ചു.
SUMMARY: 400-year-old ancestral house burnt down in Thiruvallam