Categories: NATIONALTOP NEWS

46 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നു

46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറന്നു. ഭണ്ഡാരത്തിലെ ആഭരണങ്ങളും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് ഭണ്ഡാരം തുറന്നത്. എസ്‌ജെടിഎ ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അംഗങ്ങളും ക്ഷേത്ര ഭാരവാഹികളും സംഘത്തിലുണ്ടാകും. ആഭരണങ്ങളുടെ കണക്കെടുപ്പിന് സുതാര്യത നിലനിർത്താനാണ് ആർബിഐയുടെ സഹായം തേടിയത്.

ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്ന വജ്രം, സ്വർണ്ണം, വെള്ളി എന്നിവയുടെ യഥാർത്ഥ മൂല്യം നാല് പതിറ്റാണ്ടിലേറെയായി രഹസ്യമായി തുടരുകയാണ്.1978-ലാണ് അവസാനത്തെ വസ്തുവിവരപ്പട്ടിക തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. 1955ലെ ജഗന്നാഥ ക്ഷേത്ര നിയമമനുസരിച്ച്, മൂന്ന് വർഷം കൂടുംതോറും ക്ഷേത്രത്തിലെ ആസ്തിവിവരപ്പട്ടിക തയ്യാറാക്കണം. എന്നാൽ ഇത് നടപ്പാകാതെ കിടന്നു. ട്രഷറിയിലെ ശേഖരങ്ങൾ സമീപകാലത്ത് രണ്ടുതവണ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. ഏറ്റവും അവസാനം 1978-ലും, അതിനുമുമ്പ് 1926-ലും. 1978-ൽ ഏകദേശം 128 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 221 കിലോഗ്രാം വെള്ളി പാത്രങ്ങളും ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഈ ആഭരണങ്ങളുടെ മൂല്യനിർണയം നടത്തിയില്ല.

2018-ൽ, പരിശോധനയ്ക്കായി രത്ന ഭണ്ഡാർ വീണ്ടും തുറക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, താക്കോൽ ലഭ്യമല്ലാത്തതിനാൽ അകത്തെ അറയിലേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു രത്‌നഭണ്ഡാരം. 11.78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റർ നീളവും 6.74 മീറ്റർ വീതിയുമാണുള്ളത്. ബഹാര ഭണ്ഡാർ, ഭിതാര ഭണ്ഡാർ എന്നിങ്ങനെ രണ്ട് അറകളുണ്ട്. ബ്രിട്ടിഷ് ഭരണകാലത്താണ് രത്നഭണ്ഡാരത്തിലെ വസ്തുക്കളുടെ ഔദ്യോഗിക കണക്കു തയാറാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥീതി ചെയ്യുന്ന ക്ഷേത്രമാണ് പുരി ക്ഷേത്രം.

TAGS: NATIONAL | PURI JAGANNATHA TEMPLE | RATNA BHANDAR
SUMMARY: Ratna Bhandar of Puri’s Jagannath temple reopened after 46 years

Savre Digital

Recent Posts

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

7 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

7 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

7 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

8 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

8 hours ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

8 hours ago