ബെംഗളൂരു: 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനം നിർത്തിവയ്ക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഫലപ്രഖ്യാപനത്തിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ നൽകി.
ബോർഡ് പരീക്ഷകൾ നടത്താൻ അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം. കർണാടകയിലെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ പ്രതിനിധികളാണ് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടേതാണ് ഉത്തരവ്.
കർണാടക ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് 5,8,9,11 ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷകൾ നടത്തിയത്.
മാർച്ച് 22ന് ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് കെ. രാജേഷ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് പരീക്ഷ അനുഭവിച്ചുള്ള വിധി പ്രസ്താവിച്ചത്.
എന്നാൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം 10,12 ക്ലാസുകൾക്ക് മാത്രമാണ് ബോർഡ് പരീക്ഷകൾ എന്നും മറ്റ് വിദ്യാർഥികൾക്ക് വാർഷിക പരീക്ഷകൾ മാത്രമാണ് നടത്താറുള്ളത് എന്നും സ്കൂൾ പ്രതിനിധികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. കോടതിയിൽ നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് സ്‌കൂളുകൾക്ക് നിർദേശമുണ്ട്.
The post 5,8,9,11 ക്ലാസ് ബോർഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക സ്റ്റേ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…