ടെൽ അവീവ്: ഇസ്രയേലിലെ ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ആറ് ഇസ്രയേലികൾ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്തോടെ കാറിൽ എത്തിയ അക്രമികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവർക്കുനേരെയും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണം നടത്തിയ രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാം?ഗങ്ങളെ നെതന്യാഹു ആശ്വസിപ്പിച്ചു. ആക്രമണത്തില്‍ പരുക്കേറ്റവര്‍ ഏറ്റവും വേ?ഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹു ആശംസ നേര്‍ന്നു. വ്യത്യസ്ത ഇടങ്ങളില്‍ നിന്നുള്ള യുദ്ധം എന്നായിരുന്നു ആക്രമണത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. നൂറ് കണക്കിന് ആക്രമണങ്ങളാണ് ഇസ്രയേല്‍ തടഞ്ഞത്. എന്നാല്‍ ഇന്ന് രാവിലെ നടന്ന ആക്രമണം തടയാന്‍ സാധിച്ചില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. അക്രമകാരികളെ സഹായിച്ച എല്ലാവരെയും പിടികൂടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്തു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അക്രമകാരികളുടെ നടപടികളെ അഭിനന്ദിക്കുന്നതായി ഹമാസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ?ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളോടുള്ള സ്വഭാവിക പ്രതികരണമെന്നാണ് ഹമാസ് വെടിവെയ്പ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്
വെടിവെപ്പ് നടക്കുമ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു കാറിന്റെ ഡാഷ് കാമില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Dashcam footage shows the moments of the deadly shooting attack at Ramot Junction in Jerusalem.
Five people were killed and at least 11 others were wounded, including six seriously. Both terrorists, West Bank Palestinians, were shot dead. pic.twitter.com/w2OVu3cFOP
— Emanuel (Mannie) Fabian (@manniefabian) September 8, 2025
SUMMARY: 6 dead in Jerusalem shooting; six injured in critical condition