ബെംഗളൂരു: റായ്ച്ചൂരില്‍ ആട്ടിൻ തൊഴുത്തിലുണ്ടായ തീപ്പിടിത്തത്തിൽ 700-ഓളം ആടുകൾ ചത്തു. സിന്ദനൂർ താലൂക്കിലെ മുക്കുണ്ടയില്‍ വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. വൈ. ഹേമലത മധുസൂദനൻ റാവുവിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് ആട്ടിൻ തൊഴുത്തിനാണ് തീപിടിച്ചത്.
തൊഴുത്തിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടതിനെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തീപ്പിടിത്തത്തിനുള്ള യഥാർഥ കാരണം വ്യക്തമായിട്ടില്ല. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: 700 sheep die in sheepfold fire
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…
ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…
തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…