ബെംഗളൂരു: മൈസൂരു – ബെംഗളൂരു എക്സ്പ്രസ് വേ നവീകരണത്തിന് കേന്ദ്ര സർക്കാർ 712 കോടി രൂപ അനുവദിച്ചു. മൈസൂരു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറാണ് ഇക്കാര്യം അറിയിച്ചത്.
നവീകരണത്തിന്റെ ഭാഗമായി പ്രവേശന കവാടങ്ങളിൽ സംവിധാനങ്ങൾ മെച്ചപെടുത്തും. പുതിയ റെയിൽവേ മേൽപാലങ്ങൾ, അടിപ്പാതകൾ, സർവീസ് റോഡുകൾ എന്നിവ നിർമിക്കും. മൈസൂരു മണിപ്പാൽ ഹോസ്പിറ്റൽ ജംക്ഷനിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ മേൽപാലം നിർമിക്കുമെന്നും എംപി പറഞ്ഞു.
SUMMERY: 712 crore released for improvement works along Bengaluru-mysuru expressway.