കുട്ടികളുടെ സ്‌ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; ഡിജിറ്റല്‍ ഡിറ്റോക്‌സ് നയം നടപ്പാക്കനൊരുങ്ങി കര്‍ണാടക

ബെംഗളൂരു: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽഫോൺ, സാമൂഹിക മാധ്യമ ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിന് നടപടികളുമായി കര്‍ണാടക. ഇതിനായി പുതിയ ‘ഡിജിറ്റല്‍ ഡിറ്റോക്‌സ്’ നയത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തിറക്കി.

ചെറിയ കുട്ടികൾ മൊബൈൽഫോൺ അടക്കമുള്ള ഉപകരണങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിലേക്ക് വളരുക എന്നതാണ് ഡിജിറ്റൽ ഡീടോക്സ് നയത്തിന്റെ ലക്ഷ്യം. സ്കൂളുകളും അധ്യാപകരും വിദ്യാർഥികളെ ഡിജിറ്റൽ പെരുമാറ്റം സജീവമായി പഠിപ്പിക്കണമെന്നും, അവരുടെ സ്ക്രീൻ സമയം നിരീക്ഷിക്കണമെന്നും, അമിത ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടണമെന്നും കരട് നയം അനുശാസിക്കുന്നു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്‌ക്രീന്‍ ഉപയോഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

നയത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ‘ഡിജിറ്റല്‍ വെല്‍നസ് കമ്മിറ്റികള്‍’ രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുക, അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതല. ഇതുകൂടാതെ, ഡിജിറ്റല്‍ സാക്ഷരതയും ഓണ്‍ലൈന്‍ സുരക്ഷാ പാഠങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കരട് നയത്തില്‍ നിര്‍ദേശമുണ്ട്. സൈബര്‍ ഭീഷണികള്‍, ഓണ്‍ലൈന്‍ ചൂഷണം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനും നിര്‍ദേശമുണ്ട്. വീട്ടില്‍ കുട്ടികള്‍ക്കായി കൃത്യമായ സ്‌ക്രീന്‍ ടൈം പരിധികള്‍ നിശ്ചയിക്കാനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ഔട്ട്ഡോര്‍ കളികളിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലും കുട്ടികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും നയം നിര്‍ദ്ദേശിക്കുന്നു.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് കർണാടക സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസും ചേർന്ന് തയ്യാറാക്കിയ ഈ നയം സ്‌ക്രീൻ, മൊബൈൽ ആസക്തിയെ ശീലവുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രമല്ല, സ്‌കൂളുകളും രക്ഷിതാക്കളും സംസ്ഥാനവും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട ഒരു പൊതുജനാരോഗ്യ പ്രശ്‌നമായിട്ടാണ് കണക്കാക്കുന്നത്.
നേരത്തെ, പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിലാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കര്‍ണാടക.
SUMMARY: Children’s screen time limited to one hour; Karnataka set to implement digital detox policy
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ...

തുലാഭാര ത്രാസ് പൊട്ടിവീണ് വി.മുരളീധരന് പരുക്ക്

തിരുവനന്തപുരം: ക്ഷേത്രത്തിലെ ലാഭാരച്ചടങ്ങിനിടയിൽ ത്രാസിന്റെ കയർ പൊട്ടിവീണ് വി.മുരളീധരൻ എംഎൽഎയ്ക്ക് പരുക്കേറ്റു....

ഡി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിരീക്ഷകനായി ചാണ്ടി ഉമ്മനെത്തി

ബെംഗളൂരു: സൗത്ത് ജില്ലാ ഡിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി പ്രവർത്തകരുടെ അഭിപ്രായം...

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് നൽകാൻ ഉത്തരവിട്ട കാവേരി ജല നിയന്ത്രണ...

കെഎന്‍എസ്എസ് ഗോണികൊപ്പ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നാളെ വൈകീട്ട് പവര്‍കട്ട് ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

ഓഗസ്റ്റ് 15 മുതൽ സ്വിഗ്ഗി, സൊമാറ്റോ ബഹിഷ്‌കരിക്കുമെന്ന് ബെംഗളൂരു ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ

ബെംഗളൂരു: ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഉയർന്ന കമ്മീഷൻ, നിർബന്ധിത...

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍...

Related Articles

Popular Categories