ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരു- കുറ്റ്യാടി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 7.15നു കുറ്റ്യാടിയിൽ നിന്ന് പുറപ്പെട്ട് തൊട്ടിൽപാലം, വെള്ളമുണ്ട, തരുവണ, മാനന്തവാടി, പനമരം, നടവയൽ, കേണിച്ചിറ, ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ്, മൈസൂരു വഴി വൈകിട്ട് 3.55നു ബെംഗളൂരുവിലെത്തും. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നു രാത്രി 8.20നു പുറപ്പെട്ട് മൈസൂരു, മാനന്തവാടി, വെള്ളമുണ്ട വഴി രാവിലെ 3.40നു തൊട്ടിൽപാലത്താണ് സര്‍വീസ് അവസാനിക്കുന്നത്. 455 രൂപയാണു നിരക്ക്.
SUMMARY: Kerala RTC’s Bengaluru-Kuttyadi superfast bus service has started
കേരള ആർടിസിയുടെ ബെംഗളൂരു- കുറ്റ്യാടി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു

Topics
Popular Categories














