പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24 പേർ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈദ് അവധി ആഘോഷിക്കാനായി യാത്ര തിരിച്ച സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ സൈനികരും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.

ക്വറ്റയിലെ ചമൻ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമാണ് രാജ്യാന്തര തലത്തില്‍ ഞെട്ടലുണ്ടാക്കിയ ഈ ദുരന്തം സംഭവിച്ചത്. ക്വറ്റയില്‍ നിന്നും പെഷാവറിലേക്ക് പോവുകയായിരുന്ന ട്രെയിൻ സ്റ്റേഷൻ കടന്നുപോകുന്നതിനിടെ ബോഗിയിലേക്ക് സ്ഫോടകവസ്തു ഘടിപ്പിച്ച ഉപകരണം വന്നിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിനിന്റെ ബോഗികള്‍ ഭാഗികമായി തകരുകയും പാളം തെറ്റുകയും ചെയ്തു.

റെയില്‍വേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങള്‍ പൂർണ്ണമായും തകർന്നു. കൂടാതെ പരിസരത്തെ കെട്ടിടങ്ങളുടെ ജനലുകളും ഗ്ലാസ് പാനലുകളും സ്ഫോടനത്തിന്റെ ശക്തിയില്‍ പൊട്ടിച്ചിതറിയതായി പാക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. അപകടസ്ഥലത്തു നിന്നും പുകപടലങ്ങള്‍ ഉയരുന്നതിന്റെയും തകർന്ന ബോഗികളുടെയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സ്ഫോടനത്തെ തുടർന്ന് ക്വറ്റയിലെ എല്ലാ സർക്കാർ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി കൂടുതല്‍ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ദുരന്തബാധിത പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

SUMMARY: Massive explosion near railway track in Pakistan; 24 killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ...

അവസാന തുളസി

അവസാന തുളസി ചെറുകഥ ▪️ സിന്ധു ഗാഥ ബെംഗളൂരുവിലെ മഴയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പെയ്യാൻ...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയില്‍ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തില്‍ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ...

Related Articles

Popular Categories