നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭര്‍തൃമാതാവും മുന്‍ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി അവർക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്. സിബിഐ സംഘം ഭോപ്പാലിലെ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.

 മെയ് 12-നാണ് നോയിഡ സ്വദേശിയായ ട്വിഷയെ ഭോപ്പാലിലെ കത്താറ ഹിൽസ് പ്രദേശത്തെ വിവാഹ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥ് സിമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് മാസമാകുമ്പോഴായിരുന്നു ട്വിഷയുടെ മരണം. 2024ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷ സമർത്ഥിനെ പരിചയപ്പെടുന്നത്. തുടർന്ന് 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് തങ്ങളുടെ മകളെ ശാരീരിക പീഡനമടക്കം വിവിധ തരത്തിലുള്ള ക്രൂരതകൾക്ക് ഇരയാക്കിയിരുന്നതായി ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചു.

താൻ ഈ സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ “കുടുങ്ങിപ്പോയതുപോലെ” അനുഭവപ്പെടുന്നുണ്ടെന്നും, ഭർതൃവീട്ടുകാരില്‍ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷയും അമ്മ രേഖാ ശർമ്മയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നുണ്ട്. സ്ത്രീധന പീഡനത്തിന് ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർത് സിങ്, അമ്മായിയമ്മയും മുൻ ജില്ലാ ജഡ്ജിയുമായ ഗിരിബാല സിങ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പത്ത് ദിവസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർത് സിങ്ങിനെ കഴിഞ്ഞ വെള്ളിയാഴ്ച ജബൽപൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ കോടതി ഇയാളെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
SUMMARY: Actress Twisha Sharma’s death; mother-in-law, former judge Giribala Singh, arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ്...

ശ്രദ്ധിക്കണേ; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാഴാഴ്ച കാവേരി  കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന്...

കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ബെംഗളൂരു: ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്ക് കർണാടക ആർടിസി പ്രഖ്യാപിച്ച നോൺ...

ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന; മെസിയും സംഘവും ലോകകപ്പ് ഫൈനലിൽ

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026 രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി...

അധ്യായം 32 📖 പാൽമേഘക്കടലിൽ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ചെമ്പേരി...

അധ്യായം 31 📖 ഫിസ്‌റ്റ് ഇന്ത്യ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1990ൽ...

ബിഡദി എ.ഐ. ടൗൺഷിപ്പ് പദ്ധതി പുനഃപരിശോധിക്കും; കർഷകരെ നിർബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ബിഡദിയിൽ നിർദിഷ്ട എ.ഐ. അധിഷ്ഠിത സംയോജിത ടൗൺഷിപ്പ്...

ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് മുത്തപ്പന്‍ ക്ഷേത്ര ബാലാലയത്തില്‍ പ്രത്യേക പയംകുറ്റി പൂജ നാളെ

ബെംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രത്യേക പയംകുറ്റി പൂജ...

Related Articles

Popular Categories