ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും. വിജ്ഞാപനം ജൂൺ ഒന്നിന് നടക്കും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ട്. നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ജൂൺ ഒമ്പതിന് നടക്കും. നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11നും വോട്ടെണ്ണൽ ജൂൺ 18 നും നടക്കും. നിയമസഭാ കൗൺസിൽ അംഗങ്ങളായ ബി.കെ. ഹരിപ്രസാദ്, നസീർ അഹമ്മദ്, ഗോവിന്ദ രാജു, എൻ . നാഗരാജു (എം.ടി.ബി), പ്രതാപ് സിംഹ നായക് കെ, തിപ്പനപ്പ, സുനിൽ വല്യപൂർ എന്നിവരുടെ കാലാവധി ജൂൺ 30ന് അവസാനിക്കുതിനാലാണ് തിരഞ്ഞെടുപ്പ്.
SUMMARY: Elections for seven Legislative Council seats on the 18th
ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















