കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർഥിനികൾ മരിച്ചു. കെനിയൻ തലസ്ഥാനമായ നയ്‌റോബിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള നകുരു കൗണ്ടിയിലെ ഗിൽഗിലിലെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.

തീപിടിത്തത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 79 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും ഏഴ് പേർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണെന്നും സംഭവസ്ഥലം സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ അറിയിച്ചു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. ഏകദേശം 220 ഓളം വിദ്യാർഥിനികൾക്ക് ഇവിടെ ഉണ്ടായിരുന്നു.

കെട്ടിടത്തിനുള്ളിൽ പുക ഉയർന്നതോടെ കുട്ടികൾ പരസ്പരം വിളിച്ചുണർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മുകൾ നിലയിൽ കുടുങ്ങിയ ചില കുട്ടികൾ ജനലിലൂടെ താഴേക്ക് ചാടിയതിനെത്തുടർന്നാണ് പലർക്കും ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് ഓടിപ്പോയതായും ഇവരെ കണ്ടെത്താനായി പോലീസ് തിരച്ചിൽ തുടരുകയാണെന്നും റീജിയണൽ പോലീസ് കമാൻഡർ മസൂദ് മ്വിൻയി വ്യക്തമാക്കി.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്‌കൂളില്‍ കൃത്യമായി അഗ്ധിശമന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരേ സ്‌കൂള്‍ താല്‍കാലികമായി അടച്ചിടാനും കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയക്കാനും അനുമതി നല്‍കി.
SUMMARY: 16 schoolgirls killed, 79 injured in Kenya school fire

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

ബെം​ഗ​ളൂ​രു: ഫ്ലാ​റ്റി​നു​ള്ളി​ൽ ഡോ​ക്ട​റെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എട്ടുവയസ്സുകാരനായ മകനെ...

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ്...

ശ്രദ്ധിക്കണേ; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാഴാഴ്ച കാവേരി  കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന്...

കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ബെംഗളൂരു: ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്ക് കർണാടക ആർടിസി പ്രഖ്യാപിച്ച നോൺ...

ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന; മെസിയും സംഘവും ലോകകപ്പ് ഫൈനലിൽ

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026 രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി...

അധ്യായം 32 📖 പാൽമേഘക്കടലിൽ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ചെമ്പേരി...

അധ്യായം 31 📖 ഫിസ്‌റ്റ് ഇന്ത്യ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1990ൽ...

ബിഡദി എ.ഐ. ടൗൺഷിപ്പ് പദ്ധതി പുനഃപരിശോധിക്കും; കർഷകരെ നിർബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ബിഡദിയിൽ നിർദിഷ്ട എ.ഐ. അധിഷ്ഠിത സംയോജിത ടൗൺഷിപ്പ്...

Related Articles

Popular Categories