പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര്; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാദപ്രതിവാദം. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നല്‍കിയ വിശദീകരണത്തിന് പിന്നാലെ, അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അടിയന്തരപ്രമേയ നോട്ടീസില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ സഭയെ അറിയിച്ചു. നിലവിലെ സർക്കാർ പുതിയ കരാറുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും, മുൻ എല്‍ഡിഎഫ് സർക്കാരാണ് സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിപ്പിച്ച്‌ പദ്ധതിയില്‍ ഒപ്പിട്ടതെന്നും മന്ത്രി ആരോപിച്ചു. 2024-ല്‍ ഇടത് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും, കരാറില്‍ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം കത്തു നല്‍കിയിട്ടില്ലെന്നും, പകരം നീട്ടിവെക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാല്‍, പദ്ധതി അധികാരത്തില്‍ വന്നാല്‍ ഒഴുക്കിക്കളയുമെന്ന് പ്രഖ്യാപിച്ചവരാണ് ഇപ്പോഴത്തെ ഭരണകക്ഷി എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു. അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ പഴയ നിലപാടുകള്‍ തിരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

നിലവില്‍ പിഎം ശ്രീ പദ്ധതി നടപ്പായിട്ടില്ലെന്നും, സ്കൂളുകളുടെ പട്ടിക പോലും ഇതുവരെ കൈമാറിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. സംഘപരിവാർ അജണ്ടയ്ക്ക് മുന്നില്‍ സർക്കാർ കീഴടങ്ങുകയാണെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചു. ചർച്ചകള്‍ക്ക് ഒടുവില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

SUMMARY: Big fight in the Legislative Assembly over PM Shri; Opposition walks out of the House

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories