മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(അഫോയി) സംഘടിപ്പിച്ച മലയാളി സംഘടനകളുടെ പൊതുയോഗത്തില്‍ ബെംഗളൂരുവിലെ വിവിധ മലയാളി സംഘടന ഭാരവാഹികള്‍ പങ്കെടുത്തു.

ബെംഗളൂരു നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ എം കെ ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. അഫോയ്‌ ചെയർമാൻ പി എ ഐസക് ജൂലൈ 25 ന് സെന്റ് ക്ലാരറ്റ് കോളേജ് ജാലഹള്ളിയിൽ വച്ച് നടക്കുന്ന ഉദ്ഘാടനത്തിന് എല്ലാ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിച്ചു. പ്രസിഡന്റ്‌ ബിനു ദിവാകരൻ, ജനറൽ സെക്രട്ടറി അഡ്വ ബുഷ്‌റ വളപ്പിൽ, ട്രഷറർ ജോജു വർഗ്ഗീസ്, ഹോപ്പ് സൊസൈറ്റി സ്ഥാപകനും അഫോയ്‌ ഉപദേശകനുമായ ഫാ. ജോർജ് കണ്ണന്താനം എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിനായുള്ള വ്യത്യസ്ത കമ്മിറ്റികൾ രൂപീകരിച്ചു. കോർ കമ്മിറ്റി കൺവീനറായി സുമോജ് മാത്യുവിനെ തിരഞ്ഞെടുത്തു. എംഎംഎ എഐകെഎംസി സി, കെഎന്‍എസ്എസ്, എസ്എന്‍ഡിപി, ഡ്രീം ഇൻഡ്യ ഫൗണ്ടേഷൻ കേരള സമാജം, സുവർണ കർണാടക കേരള സമാജം, മലയാളം മിഷൻ കർണാടക ചാപ്റ്റർ, എയ്മ, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ, കർണാടക പ്രവാസി കോൺഗ്രസ്, കർണാടക മലയാളി കോൺഗ്രസ്‌, യുണൈറ്റഡ് മലയാളി ഫെഡറേഷൻ, സ്‌മൈൽ ചാരിറ്റബിൾ സൊസൈറ്റി, ഹിറ വെൽഫെയർ അസോസിയേഷൻ, എന്നീ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു.

അഫോയ് യൂത്ത് വിംഗ് പ്രതിനിധികളായ അർച്ചന, അഭയ്, ജീവൻ, അഭിഷേക് എന്നിവർ പങ്കെടുത്തു.നാസർ നീലസാന്ദ്ര കവിത അവതരിപ്പിച്ചു. ടോമി ജെ ആലുങ്കൽ, ജോർജ് ജേക്കബ്, മെറ്റി കെ ഗ്രേസ്, റെനോൾഡ് സണ്ണി, നന്ദകുമാർ കൂടത്തിൽ, നല്ലൂർ നാരായണൻ, വിഎല്‍ ജോസഫ്, ശംസുദ്ധീൻ കൂടാളി, അടൂർ രാധാകൃഷ്ണൻ, അബ്ദുൽ ലത്തീഫ്, റഹീം ചാവശ്ശേരി, മഹറൂഫ്,സുബൈർ കായക്കൊടി, കബീർ,ടി സി മുനീർ, ജാഷിർ പൊന്ന്യൻ, പ്രഫുൽ കണ്ടത്ത്, രജനി ജയപ്രകാശൻ, സന്ധ്യ അനിൽ, റെജി രാജേഷ്, സാജിത കെ കെ, ഷാഹിന ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂത്ത് വിങ്ങ് ഭാരവാഹിയായ ജിയോ ആൻ ടോം നന്ദി പറഞ്ഞു.
SUMMARY: Malayali organizations in Bengaluru join hands against the spread of drugs

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന്...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

പ്രവേശനോത്സവം നടത്തി

ബെംഗളൂരു: മലയാളം മിഷൻ ബാബുസാഹിബ് പാളയ സെൻറ് ജോസഫ് ഇടവക പഠനകേന്ദ്രത്തിൽ...

പ്രണയവിവാഹിതനായ യുവാവിനെ സ്റ്റേഷനിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈ മുറിഞ്ഞുതൂങ്ങി, പ്രതികൾ കസ്റ്റഡിയിൽ

ബെം​ഗളൂരു: ‌പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ വച്ച്...

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ 25 വരെ...

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി...

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍; പ്രഖ്യാപനവുമായി മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: ഓണം പ്രമാണിച്ച്‌ കേരളത്തിലേക്ക് 100 അധിക ട്രെയിൻ സർവീസുകള്‍ അനുവദിക്കുമെന്ന്...

Related Articles

Popular Categories