തിരുവല്ലം അപകടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; യുവാവും യുവതിയും മരിച്ചത് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പോലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു.

ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി(25) തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. ടെക്നോപാർക്കിലെ സോഫ്റ്റ് വെയർ എഞ്ചിനിയറാണ് നവീൻ, മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയും. നവീന്റെ ജന്മദിനം ആഘോഷിക്കാൻ തിരുവല്ലത്ത് നിന്നും കോവളത്തേക്ക് പോകുന്നതിനിടെ ടോള്‍ പ്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. അപകടസ്ഥലത്തെ പരിശോധനയില്‍ പോലീസിന് ബൈക്ക് മറിഞ്ഞതാണെന്നതില്‍ സംശയം തോന്നിയിരുന്നു. ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേക്ക് തെറിച്ചു വീണത് കണ്ട് അപകടം കാർ ഇടിച്ചുണ്ടായതാകാമെന്ന് പോലീസ് വിലയിരുത്തി.

തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബൈക്കിന് പിന്നാലെ ഒരു കാർ പോയതായി കണ്ടെത്തി. കാറിന്റെ ഉടമ വിഷ്ണുവിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍, വിഷ്ണുവിന്റെ വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകള്‍ കണ്ടെത്തി.

SUMMARY: Crucial breakthrough in the Thiruvallam accident case; young man and woman died after a car rammed into the back of their bike

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

Related Articles

Popular Categories