വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) വിവരങ്ങൾ ഇനി മുതൽ നിർബന്ധമായും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഓൺലൈനായി വോട്ടർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് ഈ പ്രഖ്യാപനം നിർബന്ധമാക്കിയിരിക്കുന്നത്.

ആദ്യമായി വോട്ട് ചെയ്യുന്നവർക്കും പുതുതായി വോട്ടവകാശം ലഭിച്ചവർക്കും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്കും വീണ്ടും പേര് ചേർക്കാനായി ഉപയോഗിക്കുന്ന നിയമപരമായ ഫോം ആറിലാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോം ആറ് പൂരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നല്‍കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിയില്ല. മാതാപിതാക്കളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് പുറമേ പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായകമാകും.

ഇരട്ട വോട്ടുകളുള്ളവരെയും താമസം മാറിയവരെയും അടക്കം പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ഇത് ഫലപ്രദമാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സില്‍ ഔദ്യോഗികമായി മാറ്റങ്ങള്‍ വരുത്താതെയാണ് കമ്മീഷന്‍ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിഹാറില്‍ നടന്ന എസ്‌ഐആര്‍ പ്രക്രിയയിലായിരുന്നു ഈ പുതിയ നിബന്ധന ആദ്യമായി പരീക്ഷിച്ചത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ഈ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്.
SUMMARY: Election Commission now requires parents’ SIR details to be provided for inclusion in voter list

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: അൽ മദ്റസത്തുൽ ബദ്രിയ്യ യശ്വന്തപുരവും മാരിബ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും...

ഡൽഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ന്യൂഡൽഹി: 21-കാരിയായ മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ജിം പരിശീലകൻ...

സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും ട്വിസ്റ്റ്; ചാനലുകൾ പുറത്തുവിട്ട ചിത്രം തൃശൂര്‍ സ്വദേശി ദാമോദര മേനോൻ്റേതെന്ന് ബന്ധുക്കള്‍

തൃശൂര്‍: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം...

ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശം: യൂട്യൂബർ എസ്.ആർ. ധന്യക്കെതിരേ കേസ്

തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ...

മെസിയെ കൊണ്ടുവരുമെന്ന വാഗ്‌ദാനം; ഫെ​മ കേസ് എടുത്ത് ഇഡി

കൊ​ച്ചി: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ വി​ദേ​ശ​പ​ണ​മി​ട​പാ​ടി​ൽ ഇ​ഡി ഫെ​മ കേ​സ്...

ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥി...

വീട്ടുജോലിക്കാരി 2 കോടിയുടെ സ്വർണം കവര്‍ന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവില്‍ 2 കോടി രൂപയുടെ സ്വർണാഭരണങ്ങളും 25,000 രൂപയും വീട്ടുജോലിക്കാരി...

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ്...

Related Articles

Popular Categories