ചില്ലറ നൽകിയില്ല; കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ

ബെംഗളൂരു: ചില്ലറയില്ലാത്തതിന്റെ പേരിൽ ​ഗതാ​ഗത മന്ത്രിയെ തന്നെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ. ബെം​ഗളൂരുവിലാണ് സംഭവം. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ വേണ്ടിയാണ് ശനിയാഴ്ച രാത്രി ​കർണാടക ഗതാഗത മന്ത്രിയായ ബൈരതി സുരേഷ് സർപ്രൈസ് പരിശോധനയ്ക്കിറങ്ങിയത്. എന്നാൽ, ചില്ലറ ഇല്ല എന്നും പറഞ്ഞ് ബി.എം.ടി.സി ബസ് കണ്ടക്ടർ മന്ത്രിയെ ബസ്സിൽ നിന്നും ഇറക്കിവിടുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് തന്‍റെ ഔദ്യോഗിക പദവി വെളിപ്പെടുത്താതെ മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഫേസ് മാസ്ക് ധരിച്ച് ഒരു സാധാരണ യാത്രക്കാരനെപ്പോലെ എത്തിയ മന്ത്രിയുടെ ഉദ്ദേശ്യം ബി.എം.സി.ടി ബസിലെ സാധാരണ ജനങ്ങളുടെ യാത്ര നിരീക്ഷിക്കുകയായിരുന്നു.

പരിശോധനയുടെ ഭാഗമായി ഭൂപസാന്ദ്രയിൽ നിന്ന് ഹെബ്ബാളിലേക്ക് പോവുകയായിരുന്ന ബി.എം.ടി.സി ബസിലാണ് ഭൈരതി സുരേഷ് കയറിയത്. രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട അദ്ദേഹം 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ടിക്കറ്റ് തുകയായ 12 രൂപ കൃത്യമായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്‍റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകിയപ്പോൾ, തിരികെ നൽകാൻ തന്റെ പക്കലും ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു.

മാസ്ക് ധരിച്ചിരുന്നതിനാൽ മന്ത്രിയെ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. തന്‍റെ പദവി വെളിപ്പെടുത്താനോ തർക്കിക്കാനോ നിൽക്കാതെയാണ് ഭൈരതി സുരേഷ് ബസിൽ നിന്ന് ഇറങ്ങിയത്. യാത്രക്കാരോടുള്ള ബി.എം.ടി.സി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നിരവധി പരാതികൾ ഉ‍യർന്നു വന്നിരുന്നു. ഇതിന്‍റെ സത്യാവസ്ഥ അറിയാനാണ് മന്ത്രി മുഖം മറച്ച് മിന്നൽ പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി 7.10 -നും 9.10 -നും ഇടയിൽ ജയമഹൽ, ടിവി ടവർ, ആർ.ടി നഗർ, സിബിഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ തുടങ്ങി വിവിധ റൂട്ടുകളിലാണ് മന്ത്രി മാസ്ക് ധരിച്ച് സർപ്രൈസ് പരിശോധന നടത്തിയത്.

പരിശോധനക്ക് ശേഷം, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ജീവനക്കാരെ മന്ത്രി ചോദ്യം ചെയ്യുകയും ടിക്കറ്റ് വിതരണത്തിലും ചില്ലറ നൽകുന്നതിലും വീഴ്ച വരുത്തിയ കണ്ടക്ടർമാർക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെ കാണാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ അദ്ദേഹം, വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്.
SUMMARY: Karnataka Transport Minister thrown out of bus by conductor for not giving him change

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

Related Articles

Popular Categories