നവവധുവായ അധ്യാപിക ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രം പിന്നിട്ട സ്വകാര്യ സ്കൂൾ അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കമഗളൂരു സ്വദേശിനി കാമാക്ഷിപാളയയത്ത് താമസിക്കുന്ന ശ്വേത (25) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.  ഭർത്താവ് മൂര്‍ത്തിയും സഹോദരിയും യുവതിയെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

ശ്വേതയും മൂർത്തിയും പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പ് കമലാനഗറിലെ ശക്തി ഗണപതി ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. തുടർന്ന് സുങ്കതക്കട്ടെയിലെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ശ്വേത ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ശ്വേതയെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധനയ്ക്കിടെ കൈയെഴുത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ശ്വേതയുടെ അമ്മ പുഷ്പ നൽകിയ പരാതിയിൽ, വിവാഹശേഷം ഭർത്താവും ഭർതൃസഹോദരിയും സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആരോപിക്കുന്നു. പരാതിയില്‍ കാമാക്ഷിപാള്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Newlywed teacher commits suicide; Family accused of dowry harassment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാള്‍ പ്രളയ ദുരന്തം; കാണാതായ മലയാളികളില്‍ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ, 16 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ എട്ട് മലയാളികളില്‍ ഒരാളെ കൂടി...

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കേസിൽ 8 പേർക്ക് ജീവപര്യന്തം

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ...

ഇമ്രാൻ ഹാഷ്മിയുടെ ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്താനിരുന്ന...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

Related Articles

Popular Categories