ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷൻ ശിവശങ്കരപ്പ എസ്. എസ്.സഹുകറിനെ ഗവർണർ താവർചന്ദ് ഗെലോട്ട് സസ്പെൻഡ് ചെയ്തു. മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലും തിരുകിക്കയറ്റിയതിനാണു ശിവശങ്കരപ്പ എസ്. സഹുകറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കർണാടക പബ്ലിക് സർവീസ് കമ്മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉയർന്നുവന്ന പരാതികളും ഗുരുതര ആരോപണങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം
സംവരണ ആനൂകൂല്യം ലഭിക്കാൻ വാർഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന വ്യാജ വരുമാന സർട്ടിഫിക്കറ്റ് സുമ ഹാജരാക്കിയതു പിഎസ്‌സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തിയിരുന്നു.
SUMMARY: Fake income certificate for children; Governor suspends Karnataka Public Service Commission chairman
















