ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കാണ് എല്ലാ ദിവസവും സര്‍വീസ് നടത്തുക. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തിച്ചേരും. മൈസൂരു: 02:45, ഹുൻസൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കൽപ്പറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.
കോഴിക്കോട് നിന്നും രാത്രി 07:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലര്‍ച്ചെ 05:15 ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചേരും. കൽപ്പറ്റ: 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹൻസൂർ: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.
കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈബസ് സര്‍വീസാണ് ഇത്. ബെംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1550 രൂപയാണ് ടിക്കറ്റ് നിരക്ക്. മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വീസ്. നിലവില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മൈസൂരു, മടിക്കേരി, കുന്ദാപുര എന്നിവിടങ്ങിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
SUMMARY: Karnataka RTC’s new Flybus service from Bengaluru airport to Kozhikode from Friday
















