‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. തന്റെ കൈവശം ആകെ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാല്‍ പുതുതായി വെളിപ്പെടുത്തിയതിന് പിന്നാലെ, ഇതില്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങള്‍ ആദ്യം എന്തിന് മറച്ചുവെച്ചു എന്ന ചോദ്യവുമായി പരാതിക്കാരുടെ അഭിഭാഷകൻ രംഗത്തെത്തി.

ആദ്യഘട്ടത്തില്‍ രണ്ട് ജോഡിയുടെ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തി മറ്റ് മൂന്ന് ജോഡികള്‍ രഹസ്യമാക്കിവെച്ചതില്‍ വലിയ ദുരൂഹതയുണ്ടെന്നും ഇതില്‍ അടിയന്തര അന്വേഷണം വേണമെന്നും അഡ്വ. എബ്രഹാം പി. മീഞ്ചങ്കര ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീർപ്പാക്കല്‍ പദ്ധതിയുടെ മറവിലാണ് കൂടുതല്‍ ആനക്കൊമ്പുകള്‍ തന്റെ പക്കലുണ്ടെന്ന വിവരം താരം വെളിപ്പെടുത്തിയത്. ഇതോടെ മോഹൻലാലിന്റെ പക്കല്‍ ആകെ 5 ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീർത്ത 13 ആഡംബര ശില്പങ്ങളും ഉണ്ടെന്ന് വ്യക്തമായി.

ഈ പുതിയ 3 ജോഡി ആനക്കൊമ്പുകളുടെ കൃത്യമായ ഉറവിടവും രേഖകളും ഹാജരാക്കാൻ നിർദ്ദേശം നല്‍കിയതായി മലയാറ്റൂർ ഡി.എഫ്.ഒ കാർത്തിക് സ്ഥിരീകരിച്ചിട്ടുണ്ട്. കൈവശമുള്ള ആനക്കൊമ്പുകളെല്ലാം തനിക്ക് സമ്മാനമായി നല്‍കിയതാണെന്നാണ് മോഹൻലാല്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകള്‍ പാരമ്പര്യമായി കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കൈമാറി സൂക്ഷിക്കാമെന്നല്ലാതെ, അവ സമ്മാനമായി കൈപ്പറ്റാൻ നിയമം അനുവദിക്കുന്നില്ല.

നിലവില്‍ വനംവകുപ്പ് പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയിട്ടുള്ളത്. ഈ ആനക്കൊമ്പുകളുടെ ഡി.എൻ.എ പരിശോധന നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പരിശോധനയില്‍ ഇവ വ്യത്യസ്തങ്ങളായ ആനകളുടേതാണെന്ന് തെളിഞ്ഞാല്‍ കേസ് കൂടുതല്‍ സങ്കീർണ്ണമാകും. നേരത്തെ മോഹൻലാലിന് അനുകൂലമായി വനംവകുപ്പ് നല്‍കിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.

SUMMARY: ‘Suspicion surrounds Mohanlal’s concealment of details regarding three pairs of elephant tusks’; complainant seeks an investigation.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം; വിധാന സൗധ, വികാസ സൗധ പിങ്ക് നിറത്തിൽ പ്രകാശിപ്പിക്കും

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി...

നേപ്പാളിലെ മിന്നൽ പ്രളയം; 734 മരണം

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734...

മൈസൂരു ദസറ: ഗജപടയുടെ പരിശീലനം ഇന്ന് തുടങ്ങും

മൈസൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ പ്രധാന ആകർഷണമായ ജംബൂ സവാരിക്ക് നേതൃത്വം...

സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു; കോഴിക്കോട്ട് പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട്...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

പത്തനംതിട്ട: പമ്പയുടെ തീരങ്ങളെ ആവേശത്തിലാഴ്ത്തുന്ന ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. ഉപരാഷ്ട്രപതി...

തുമക്കൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു വയസുകാരിയടക്കം 4 പേര്‍ മരിച്ചു

ബെംഗളൂരു: തുമക്കൂരു ചിക്കനായകനഹള്ളി ഗോഡെഗെരെ ഗേറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു...

സെന്റ് മേരീസ് തിരുനാൾ; ശിവാജിനഗറിൽ വിശ്വാസികളുടെ തിരക്ക്

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക സെന്റ് മേരീസ്...

അധ്യായം 43 📖 അൽപം രാഷ്ട്രീയം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ രാഷ്ട്രീയത്തിൽ...

Related Articles

Popular Categories