കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോയ നിർമ്മല ബസുമാണ് കൂട്ടിയിടിച്ചത്. ബസുകളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കൊട്ടാരക്കര സ്വദേശികളായ ഓമന, സുരേഷ്, ശ്രീദേവി എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു.
















