കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച് പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കി കാലടി സംസ്കൃത സർവകലാശാല. വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തല്‍. വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക കൂടി ആലോചന നടത്തിയ ശേഷമാണ് വീണ്ടും ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
തിങ്കളാഴ്ചയാണ് കാലടി സർവകാലാശാലയില്‍ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈകോടതി വിധി വന്നത്. വിഷയത്തില്‍ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു.
SUMMARY: The Kalady Vice-Chancellor has filed an appeal against the decision to revoke the suspension of the students
















