‘നാല് ഗ‌ര്‍ഭമുണ്ടാക്കി അടൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ശിഷ്യനാണ് ആശാനുവേണ്ടി ഇറങ്ങിയിരിക്കുന്നത്’; ഷാഫിക്കെതിരേ ആഞ്ഞടിച്ച്‌ ഉണ്ണിത്താൻ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെതിരേ അതിരൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടമാണെന്നും ഷാഫിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും ഉണ്ണിത്താൻ പരോക്ഷ വിമർശനം ഉന്നയിച്ചു.

രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളിലും വലിയ വാക്കുതർക്കങ്ങളുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തേയും പ്രതികരണം. ഷാഫി പറമ്പില്‍ എ ഗ്രൂപ്പിന്‍റെ ഭാഗമല്ലെന്നും അദ്ദേഹം തീർത്തു പറഞ്ഞു. വ്യാജ ഐഡികളില്‍ നിന്നാണ് തനിക്ക് സൈബറാക്രമണം വരുന്നതെന്നും 4 ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിനെ താൻ അപമാനിച്ചിട്ടില്ലെന്നും എ ഗ്രൂപ്പിന്‍റെ ഭാഗമല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്കമാക്കി. കെ.സി. ജോസഫും, ബെന്നി ബഗനാനുമൊക്കം കറകളഞ്ഞ എ ഗ്രൂപ്പുകാരാണ്. ഷാഫി എ ഗ്രൂപ്പുകാരനെന്ന് പറഞ്ഞാല്‍ ലോകത്തെ എട്ടാമത്തെ അത്ഭുമായട്ടേ തനിക്ക് തോന്നൂ എന്നും എ ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താനല്ലെന്നും എന്നാലും അത് അംഗീകരിക്കാനാവില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

“എ ഗ്രൂപ്പുണ്ടാക്കിയത് ഉമ്മൻചാണ്ടിയാണ്. അദ്ദേഹം സോളാർ കേസില്‍ പെട്ടപ്പോള്‍ ഞാൻ മാത്രമേ ഒപ്പം നിന്നുള്ളൂ. കേസ് വന്നപ്പോ പ്രതിച്ഛായ ഓർത്ത് ഓടിയൊളിച്ചവരാണ് ഇപ്പോള്‍ ഉമ്മൻചാണ്ടിയുടെ ശിഷ്യന്മാർ. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് സിദ്ദിഖ് മാത്രമാണ്. സോളാര്‍ കേസില്‍ ആരോപണവിധേയരായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍ കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് ഞാന്‍ ശ്രമം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് ഞാന്‍. എനിക്ക് ഉമ്മന്‍ചാണ്ടിയോട് ഒരു കടപ്പാടും ഇല്ല’ ഉണ്ണിത്താന്‍ പറഞ്ഞു.

തനിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധിയെന്നെ പറയാനുള്ളൂ. ഇപ്പോള്‍ രണ്ട് ക്ലൂ മാത്രം പറയാം. പനമ്പിള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച്‌ അപേക്ഷിച്ചത്, രണ്ടാമത്തെ ക്ലൂ 2020. അത് ഒരു വണ്ടിനമ്പറാണെന്നും അത് വിശദമായി പിന്നീട് വെളിപ്പെടുത്തുമെന്നും രാജ്‌മോഹന്‍ പറഞ്ഞു.

SUMMARY: “It is a disciple—who has fathered four children and is now resting at home in Adoor—who has stepped out on behalf of the ‘Ashan’; Unnithan lashes out at Shafi.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കരുവാറ്റ ‌കൊലക്കേസ്; പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ആലപ്പുഴ: കരുവാറ്റയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസില്‍...

നേപ്പാളിൽ 5.3 തീവ്രതയുള്ള ഭൂചലനം: ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളിലെ കോഷി പ്രവിശ്യയിലുള്ള ലെലെപ്പിന് സമീപം റിക്ടർ സ്കെയിലിൽ 5.3...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും...

 ‘അക്ഷരങ്ങളിൽനിന്ന് ആൽഗരിതങ്ങളിലേക്ക്’; സർഗധാര സംവാദം ഡിസംബർ 6ന്

ബെംഗളൂരു:  സർഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മലയാള സിനിമയുടെ സഞ്ചാരപഥങ്ങളെ ആസ്പദമാക്കി...

ശബരിമല തീർഥാടനം; ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക.ആർ.ടി.സി ഐരാവത് വോൾവോ സർവീസ് 28 മുതൽ 

ബെംഗളൂരു: ശബരിമല തീർഥാടകർക്ക് യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്ന് നീലക്കലിലേക്ക് ഐരാവത്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസും കേസെടുത്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍...

സിജെപി നേതാവ് സൗരവ് ദാസിൻ്റെ ഓക്സ്ഫോർഡ് യാത്ര തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പാസ്പോർട്ട് ഫ്ലാഗ് ചെയ്തെന്ന് അധികൃതർ

ന്യൂഡല്‍ഹി: ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽ...

യശ്വന്തപുരയിൽനിന്ന് കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്ക് നീട്ടണം; യെലഹങ്ക ബിജെപി മലയാളി സെൽ 

ബെംഗളൂരു: യശ്വന്തപുരയിൽനിന്നു കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്കു നീട്ടണമെന്ന് ആവശ്യവുമായി ബിജെപി...

Related Articles

Popular Categories