ഒരു ദിവസം നാല് വിഷയങ്ങൾ; സ്കൂള്‍ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യായന വര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് വകുപ്പിന്റെ തീരുമാനം. ലോവര്‍ പ്രൈമറി വിഭാഗത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന്, വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ എല്‍പി, യുപി വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ വിവിധ നിര്‍ദേശങ്ങള്‍ വകുപ്പിന്റെ പരിഗണനയിലുണ്ട്. ബാഗിന്റെ ഭാരം കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ താഴെയായി പരിമിതപ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം. ഇതിനായി കുടിവെള്ളവും ഉച്ചഭക്ഷണവും സ്‌കൂളില്‍ തന്നെ ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

കുട്ടികളുടെ ബാഗ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകള്‍ മാത്രം വരുന്ന വിധത്തില്‍ സ്‌കൂള്‍ സമയക്രമം പുനഃക്രമീകരിക്കണമെന്നും വകുപ്പ് നിര്‍ദേശിക്കുന്നു. അതോടൊപ്പം, പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകള്‍ ലഭ്യമാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്‌കൂളിലും സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നും വകുപ്പ് നിര്‍ദേശിക്കുന്നു.

അതോടൊപ്പം, തുടര്‍നടപടികള്‍ സംബന്ധിച്ച്‌ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി നാലംഗ സമിതിയെ യോഗം നിയോഗിക്കുകയും ചെയ്തു. എസ്‌ഇആര്‍ടി, കൈറ്റ്, ഡിജിഇ, എസ്‌എസ്‌കെ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരാണ് സമിതി അംഗങ്ങള്‍. നടപടികള്‍ നിര്‍ദേശിക്കുന്നതോടൊപ്പം പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിഷയത്തില്‍ ബോധവത്കരണം നല്‍കാനും വകുപ്പ് പദ്ധതികളാവിഷ്‌കരിക്കുന്നുണ്ട്.

SUMMARY: Four subjects a day; Education Department moves to regulate school bag weight

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ കാലടി വൈസ് ചാൻസിലര്‍ അപ്പീല്‍ ഫയല്‍ ചെയ്തു

കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച്‌ പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെ...

സേനയില്‍ ചേരാൻ അവസരം; യുപിഎസ്‌സി എൻഡിഎ 1, എൻഎ 2027 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണല്‍ ഡിഫൻസ് അക്കാദമി 1,...

ലോഡ്ജിന്റെ മൂന്നാം നിലയിലെ ജനലിലൂടെ കാമുകിയെ തള്ളിയിട്ട് കൊലപ്പെടുത്തി: ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയുടെ കൊലപാതകത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. യുവതിയെ ലോഡ്ജിന് മുകളില്‍...

പാലക്കാട് ക്ലാസ്സ്‌ മുറിയില്‍ ഒമ്പതാം ക്ലാസുകാരന് വെടിയേറ്റു; വെടിവച്ചത് സഹപാഠി

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച്‌ സഹപാഠിയുടെ വെടിയേറ്റു....

കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

തൃശൂർ: തൃശൂരിൽ കമിതാക്കളെ ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി....

റാസൽഖൈമയിൽ വൻ അപകടം; ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

റാസൽഖൈമ:; യുഎഇയിലെ റാസൽഖൈമ എമിറേറ്റിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ...

‘നാല് ഗ‌ര്‍ഭമുണ്ടാക്കി അടൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ശിഷ്യനാണ് ആശാനുവേണ്ടി ഇറങ്ങിയിരിക്കുന്നത്’; ഷാഫിക്കെതിരേ ആഞ്ഞടിച്ച്‌ ഉണ്ണിത്താൻ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെതിരേ അതിരൂക്ഷ വിമർശനവുമായി...

കരുവാറ്റ ‌കൊലക്കേസ്; പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ആലപ്പുഴ: കരുവാറ്റയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസില്‍...

Related Articles

Popular Categories