ചക്കക്കൊമ്പൻ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചു. മൂന്ന് ദിവസം ശ്രമിച്ചിട്ടും ദൗത്യം വിജയിപ്പിക്കാനായില്ല. ദൗത്യം ഇന്ന് വിജയിച്ചില്ലെങ്കിൽ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് വനംമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയിലേറെയായി വനവകുപ്പ് തുടരുന്ന ഈ ദൗത്യം ഇനി രണ്ട് മാസത്തേയ്ക്ക് പുനരാരംഭിക്കാൻ സാധ്യതയില്ല. ഇന്ന് രാവിലെ ആറോടെയാണ് ദൗത്യം ആരംഭിച്ചത്. വയനാട്ടിൽ നിന്ന് എത്തിച്ച വിക്രം, ഭാരത് എന്നീ കുങ്കിയാനകളുടെ സഹായത്തോടെ 50 അംഗ വനവകുപ്പ് സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.

എന്നാൽ, മയക്കുവെടിവയ്ക്കുന്നതിന് അനുയോജ്യമായ സ്ഥലത്തേക്ക് ചക്കക്കൊമ്പൻ എത്താതിരുന്നത് ദൗത്യം വൈകാൻ കാരണമായി. വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു.

ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു. അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യം തത്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു.

സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ സീലിൽ ഇല്ലാത്തതടക്കം ഹർജിയിൽ നിരവധി പിഴവുകളുണ്ടായിരുന്നു. ഇക്കാര്യം പരിഹരിച്ച് ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാനും തീരുമാനിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിയ, ജസ്റ്റിസ് ഫോർ സിറ്റിസൺ എന്നീ സംഘടനകളാണ് ഹർജി നൽകിയത്. ആനയെ ശാസ്ത്രീയമായല്ല മയക്കുവെടി വയ്ക്കുന്നതെന്നും അരിക്കൊമ്പന്റെ നിലവിലെ സ്ഥിതി വനംവകുപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

SUMMARY: ‘Chakkakomban’ mission temporarily called off

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വീകരണം നൽകി

ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ...

ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂർപെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

എമിറേറ്റ്‌സില്‍ നൂറിലധികം തൊഴിലവസരങ്ങള്‍; ക്യാബിൻ ക്രൂ, ക്യാപ്റ്റൻ തസ്തികകളിലേക്ക് അപേക്ഷിക്കാം

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ കരിയർ...

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മല്ലികാര്‍ജുൻ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് എ.ഐ.സി.സി അധ്യക്ഷൻ...

ബെംഗളൂരുവിൽ ജിയോ ബേബി നയിക്കുന്ന അഭിനയ ശില്പശാല ഡിസംബർ 12,13 തീയതികളിൽ

ബെംഗളൂരു: സംവിധായകനും നടനുമായ ജിയോ ബേബിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ അഭിനയ ശില്പശാല...

ബെംഗളൂരുവിൽ ലോഡ്ജില്‍ മലയാളി നേഴ്സ് കൊല്ലപ്പെട്ട നിലയില്‍; ആണ്‍സുഹൃത്ത് പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ ലോഡ്ജില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട...

രാമായണ സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ അടിയന്തര വാദമില്ല; സുപ്രീംകോടതി

ഡൽഹി: നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'രാമായണ' സിനിമയുടെ പ്രദർശനം ചോദ്യം...

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചി...

Related Articles

Popular Categories