Monday, July 14, 2025
24.8 C
Bengaluru

അക്ഷയ തൃതീയ ദിനത്തില്‍ പുതിയ സേവനവുമായി സ്വിഗ്ഗി

അക്ഷയ തൃതീയ ദിനത്തില്‍ സ്വർണം, വെള്ളി നാണയങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് തരാൻ ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) എന്നിവയുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് വഴി സ്വർണം ഡെലിവറി ചെയ്തത്.

സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടില്‍ നേരിട്ട് സ്വർണ നാണയങ്ങള്‍ വാങ്ങാനുള്ള സൗകര്യം അക്ഷയ തൃതീയ ദിനത്തില്‍ സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം എന്നിവയുമായി സഹകരിച്ച്‌ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മിനിറ്റുകള്‍ക്കുള്ളില്‍ സർട്ടിഫൈഡ് സ്വർണ്ണ, വെള്ളി നാണയങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നു.

ശുഭ മുഹൂർത്തം ആഘോഷിക്കുന്ന വേളയില്‍ സ്വർണം, വെള്ളി പോലുള്ള വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നത് എന്നത്തേക്കാളും എളുപ്പമാക്കുകയാണ് സ്വിഗ്ഗി എന്ന് കമ്പനി പറയുന്നു. വീട്ടുവാതില്‍ക്കല്‍ എത്തുന്ന ഡെലിവറി സൗകര്യവും വേഗതയും കൂടാതെ, സ്വർണ്ണ, വെള്ളി നാണയങ്ങള്‍ 24 കാരറ്റ് അല്ലെങ്കില്‍ 999 മാർക്ക് ഉള്ളതാണെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കാൻ കഴിയും എന്നും കമ്പനി കൂട്ടിച്ചേർത്തു.

സ്വർണ്ണ, വെള്ളി നാണയങ്ങള്‍ക്ക് പുറമേ, സില്‍വർ സ്പൂണുകള്‍, വെള്ളി ഗ്ലാസ്, അഗർബത്തി, പൂക്കള്‍, പൂജാ തുണി തുടങ്ങിയ പൂജാ അവശ്യവസ്തുക്കളും സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി നല്‍കുന്നുണ്ട്. ഈ വർഷത്തെ അക്ഷയ തൃതീയ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ ടീമുകള്‍ തയ്യാറാണ്,” സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സിഇഒ ഫാണി വ്യക്തമാക്കിയിട്ടുണ്ട്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്തെഴുതി വനിത കമ്മിഷൻ

മംഗളൂരു: ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കവിയൂർ കരുമ്പിൽ വില്ലയില്‍ വി. ജേക്കബ് (ജോർജ്ജ്കുട്ടി-81) അന്തരിച്ചു....

വിവാഹ സൽക്കാരത്തിനിടെ കൂടുതൽ ചിക്കൻ പീസുകൾ ചോദിച്ചു; യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ബെളഗാവിയിൽ വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ്...

ഗോവയ്‌ക്ക്‌ പുതിയ ഗവർണർ; ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡൽഹി: ഗോവൻ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻ പിള്ളയെ മാറ്റി. അശോക്...

സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ മരണം; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ് എടുത്തു

ചെന്നൈ: ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് മോഹൻരാജു  മരണപ്പെട്ട സംഭവത്തില്‍ സിനിമാ...

Topics

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു

ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ്...

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ...

ചിക്കൻ ബിരിയാണിയില്ല; കൊടുക്കുന്നത് കോഴിയിറച്ചിയും ചോറും, തെരുവ് നായകളുടെ ഭക്ഷണ മെനു പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി...

ഗതാഗത നിയമം ലംഘിക്കാൻ തയാറായില്ല; ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് ക്രൂരമർദനം

ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി...

ബെംഗളൂരുവിൽ 19 വരെ മഴയ്ക്ക് സാധ്യത; ഇന്ന് യെലോ അലർട്ട്

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ...

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ,...

ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്ക് നിർമാണം: ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി...

Related News

Popular Categories

You cannot copy content of this page