Monday, September 1, 2025
26.7 C
Bengaluru

ഹുബ്ബള്ളി സംഘർഷം; രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ

ബെംഗളൂരു: ഹുബ്ബള്ളി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ സർക്കാർ ഉത്തരവ്. 2022 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. 43 കേസു​കളാണ് മന്ത്രിസഭ വ്യാഴാഴ്ച പിൻവലിക്കാൻ തീരുമാനിച്ചത്.

ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് അൻജുമൻ ഇസ്‍ലാമി​ സംഘടനയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഹുബ്ബള്ളി കലാപ കേസ് പിൻവലിച്ചത്. ഹുബ്ബള്ളിയിലെ വിവിധ ദളിത്‌ സംഘടനകളുടെ ​കൂട്ടായ്മയുടെ പ്രസിഡന്റ് ഡിബി ചലവാഡിയും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എഐഎംഐഎം നേതാവ് മുഹമ്മദ് ആരിഫ് അടക്കമുള്ള 139 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.

അഭിഷേക് ഹിരേമത് എന്നയാൾ സാമൂഹിക മാധ്യമത്തിൽ പള്ളിക്ക് മുകളിൽ കാവിക്കൊടി സ്ഥാപിച്ചതായുള്ള ചിത്രം പങ്കുവെച്ചതാണ് സംഘർഷത്തിന് കാരണമായത്. ജനങ്ങൾ ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. സമാധാനമായി തുടങ്ങിയ ​പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറി.

പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. സംഘർഷത്തിനിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പ്രതികൾക്കെതിരെ കലാപം, കൊലപാതകശ്രമം, പൊതു-സർക്കാർ സ്വത്തുക്കൾ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ കുറ്റങ്ങളും യുഎപിഎയും ചുമത്തിയിരുന്നു.

 

TAGS: KARNATAKA | HUBLI RIOT
SUMMARY: Karnataka government withdraws 2022 Hubballi riot cases

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികള്‍ ബെംഗളുരുവില്‍ പിടിയില്‍ 

തൊടുപുഴ: മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍...

കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍; രണ്ടു പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ദേശീയ പാതയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ രണ്ടു പേര്‍...

അഫ്ഗാൻ ഭൂചലനം: മരണം 250 കടന്നു, കനത്ത നാശനഷ്ടം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ മേഖലയിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ...

വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച്‌ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല....

സ്വര്‍ണവില വീണ്ടും കുതിച്ചു

തിരുവനന്തപുരം: സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ...

Topics

ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു; സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു:​ ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ...

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ...

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ...

ബെംഗളൂരുവിലെ 39 ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ നിര്‍മിക്കും 

ബെംഗളുരു:ബെംഗളൂരുവിലെ 39 റെയില്‍വേ ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ അല്ലെങ്കിൽ അടിപ്പാതകൾ...

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ...

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക്...

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ...

ഇറച്ചിക്കടകൾക്ക് ഇന്ന് നിരോധനം

ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും...

Related News

Popular Categories

You cannot copy content of this page