റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകം; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ. ബെളഗാവിയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ സന്തോഷ് പദ്മന്നവരാണ് (47) മരിച്ചത്. സന്തോഷിന്റെ ഭാര്യ ഉമ പദ്മന്നവര്‍(41) കൂട്ടാളികളായ ശോഭിത് ഗൗഡ(31), പവന്‍(35) എന്നിവരാണ് അറസ്റ്റിലയത്.

ഒക്ടോബർ 9നാണ് വ്യവസായിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അമ്മയുടെ പങ്ക് സംശയിച്ച് മകള്‍ സഞ്ജന പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

ഭര്‍ത്താവിന്റെ വിവാഹേതരബന്ധങ്ങളില്‍ ഉമയ്ക്ക് അതൃപ്തിയുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. വീടിനകത്തും പുറത്തും സ്ഥാപിച്ച 17 സിസിടിവികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ ഇയാള്‍ക്ക് ഒന്നിലധികം പേരുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി തെളിവു ലഭിച്ചതായി പോലീസ് പറഞ്ഞു.

ഒക്ടോബര്‍ ഒമ്പതിന് സന്തോഷിനെ ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി ഉറക്കി. ഉറങ്ങിപ്പോയ സന്തോഷിനെ ഉമയും കൂട്ടാളികളും ചേര്‍ന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഹൃദയാഘാതം മൂലമാണ് ഭര്‍ത്താവ് മരിച്ചതെന്ന് ഉമ എല്ലാവരോടും പറഞ്ഞു. എന്നാൽ ബെംഗളൂരുവിൽ പഠിക്കുകയായിരുന്ന മകൾ സഞ്ജന പിതാവിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.

TAGS: KARNATAKA | MURDER
SUMMARY: Three including wife arrested in real estate bizman murder

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര...

സിംബാബ്‌വെയിൽ വന്‍ ബോട്ടപകടം; 44 മരണം

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞ് 44 പേർ മരിച്ചു....

12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു; ബെംഗളൂരു സാധാരണ നിലയിൽ,  ബസുകൾ, മെട്രോ, ടാക്സികൾ എന്നിവയെ ബാധിച്ചില്ല 

ബെംഗളൂരു: കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 12 മണിക്കൂർ...

കർണാടക ബന്ദ്; വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരായ പ്രതിഷേധവുമായി കന്നഡ അനുകൂല നേതാവ്...

ഇന്നത്തെ കർണാടക ബന്ദ്; ആശങ്ക വേണ്ടെന്ന് പോലീസ്

ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത...

ബെംഗളൂരുവിലടക്കം കർണാടകയിൽ ഇന്ന് മഴക്കും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ മൺസൂൺ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

ബെംഗളൂരു–മംഗളൂരു റൂട്ടിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം അരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിലെ  സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ വന്ദേ ഭാരത്...

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

Related Articles

Popular Categories