കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ യാദ്ഗിർ മാഡ്രിക്കി ഗ്രാമത്തിന് സമീപമാണ് സംഭവം. യാദ്ഗിർ സ്വദേശികളായ ഹല്ലേപ്പ (45), മല്ലയ്യ (35) എന്നിവരാണ് മരിച്ചത്.

ജെവർഗി ചിക്കമുദുവാല ഗ്രാമത്തിലെ കൃഷിഭൂമിയിലേക്ക് പോയ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടൻ കാർ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഭീമരായണഗുഡി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Two motorcycle riders killed after head-on collision with car

LEAVE A REPLY

Please enter your comment!
Please enter your name here