Saturday, December 20, 2025
24.4 C
Bengaluru

പിഴയടക്കാൻ ആവശ്യപ്പെട്ടതിൽ തർക്കം; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: പിഴ അടക്കാൻ പറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങി. ഇതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നൈസ് റോഡിനും ഹൊസൂർ റോഡിനുമിടയിലാണ് സംഭവം. റോഡിന് കുറുകേ ലോറി നിർത്തിയശേഷമാണ് ഡ്രൈവർ താക്കോലുമായി പോയത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള 16 ചക്രങ്ങളുള്ള ലോറിയാണ് ഗതാഗത റോഡിൽ തടസമുണ്ടാക്കിയത്. ലോറി നഗരത്തിലേക്ക് കടക്കുന്നത് ട്രാഫിക് പോലീസ് തടഞ്ഞതിനെ തുടർന്നാണിത്. വൈകീട്ട് നാലര മുതൽ രാത്രി എട്ടര വരെ വലിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് പോലീസ് ലോറി തടഞ്ഞത്. തുടർന്ന് ഇയാളോട് 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ റോഡിന് കുറുകെ ലോറി നിർത്തി താക്കോലുമായി കടന്നത്.

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാൻ ട്രാഫിക് പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മറ്റൊരു ലോറിയുടെ താക്കോൽ ഉപയോഗിച്ചാണ് പോലീസ് ലോറി മാറ്റിയത്. താക്കോലുമായി മുങ്ങിയ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

TAGS: BENGALURU | TRAFFIC DISRUPTED
SUMMARY: Bengaluru traffic disrupted for hours after lorry driver abandons 16-wheeler on NICE-Hosur road

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; ആദിവാസി വയോധികന് ദാരുണാന്ത്യം

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ്...

ടി20 ​ലോ​ക​ക​പ്പി​നുള്ള ടീ​മാ​യി: ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്, സഞ്ജു ഓപ്പണർ

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള...

എം.എം എ തൊണ്ണൂറാം വാർഷികം; എൻ. എ. ഹാരിസ് എംഎല്‍എ സ്വാഗതസംഘം ചെയർമാൻ, ടി.സി. സിറാജ് ജനറൽ കൺവീനർ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി...

‘മലയാള സിനിമക്ക് വീണ്ടെടുക്കാൻ സാധിക്കാത്ത നഷ്ടം’; ശ്രീനിവാസന്റെ വിയോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി...

നി​ല​മേ​ലി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രു​ക്ക്

കൊ​ല്ലം: നി​ല​മേ​ൽ പു​തു​ശേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് അ​പ​ക​ടം....

Topics

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

Related News

Popular Categories

You cannot copy content of this page