ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ 90ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനവരി 26 ന് സൗജന്യ നേത്ര, ദന്ത രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയും ചെയ്ത് കൊടുക്കും. മൈസൂര്‍ റോഡിലെ കര്‍ണാടക മലബാര്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2 മണിവരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ജനവരി 24 ന് മുമ്പായി ഓഫീസില്‍ നേരിട്ടോ 9071120120, 9071140140 എന്ന നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ മുഖേന ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് ക്യാമ്പില്‍ മുന്‍ഗണന ലഭിക്കും.
<br>
TAGS : MALABAR MUSLIM ASSOCIATION