മുഡ ആരോപണം; സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവില്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവില്‍ നടപടി പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിചാരണ കോടതിയോടാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി പാടില്ലെന്ന് ഉത്തരവിറക്കിയത്. ഓഗസ്റ്റ് 29ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക.
കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ടാണ്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സിദ്ധരാമയ്യക്കായി കോടതിയില്‍ ഹാജരായി.
നടപടി നിയമവിരുദ്ധവും ഗവര്‍ണറുടെ അധികാര പരിധിയില്‍ വരാത്തതുമാണെന്ന് സിദ്ധരാമയ്യ കോടതിയെ അറിയിച്ചു. ഒപ്പം ഇത്തരത്തിലൊരു പ്രോസിക്യൂഷന്‍ നടപടി തന്റെ വ്യക്തിത്വത്തെ താറടിക്കാനാണെന്നും അത് തന്റെ രാഷ്ട്രീയ ജീവിത്തത്തെ അപമാനിക്കുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിച്ചു. ഭരണ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്നതുമാണ് ഈ നടപടിയെന്നും ഹൈക്കോടതിയെ കര്‍ണാടക മുഖ്യമന്ത്രി ബോധിപ്പിച്ചിരുന്നു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: HC clears no action should be taken against cm on muda scam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.